Sunday 24 May 2009

ഛായാചിത്രം [in water colour]



കുറച്ചു കാലം മുൻപ് ചെയ്ത ഒരു സാഹസം. അൽ‌പ്പം ദ്രവിച്ച ഈ പെയിന്റിങ്ങിന്റെ ഫോട്ടോ, എം.എസ് പെയിന്റ് ഉപയോഗിച്ച് ചിത്രത്തിലെ തന്നെ ചില ഭാഗങ്ങൾ കോപ്പി പേസ്റ്റ് ചെയ്ത് ദ്രവിച്ച ഭാഗങ്ങൾ കറക്റ്റ് ചെയ്തത്. അതിന്റെ കുഴപ്പം ചിത്രത്തിനുണ്ട്. ക്ഷമിക്കുക

85 comments:

Jayasree Lakshmy Kumar said...

ചിലർ എന്നോട് ചോദിച്ചു, ഇതെന്റെ അപ്പൂപ്പനാണോന്ന്. ഞാൻ പറഞ്ഞു, ഇതെന്റെ അപ്പൂപ്പനൊന്നുമല്ലാന്ന് :)

കണ്ണനുണ്ണി said...

ലക്ഷ്മിയെ....ചിത്രം നന്നായിട്ടോ......

Sudhi|I|സുധീ said...

:D അസ്സലായിട്ടിണ്ട്...

കുക്കു.. said...

ലക്ഷ്മി ചേച്ചി.....നല്ല ചിത്രം....ഇത് ആരാ.......

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

nannayi;

pazhakunnu ..ellam !!

Kasim Sayed said...

MS Paint ല് ചെയ്യനകുന്നതില്‍ വെച്ചു നല്ല work തന്നെ ...

വരവൂരാൻ said...

ഓ ഹോ... ഈയാൾ മോശമല്ലല്ലോ

Jayasree Lakshmy Kumar said...

കണ്ണനുണ്ണി...നന്ദി :)

Sudheesh|I|സുധീഷ്‌...നന്ദി

കുക്കു...നന്ദി. അതാരാ? ആരേലും പറയട്ടെ അല്ലേ? :)

വഴിപോക്കൻ...നന്ദി. അതെ വഴിപോക്കൻ. മടി തന്നെ കാരണം :)

sAk...നന്ദി. അത് എം.എസ്.പെയിന്റിൽ ചെയ്തതല്ല കെട്ടൊ. കൈ കൊണ്ട് ചെയ്തതാ, വാട്ടർ കളറിൽ. :) ദ്രവിച്ച ഭാഗങ്ങളെ എം.എസ് പെയിന്റിൽ റ്റച്ച് ചെയ്തെന്നേ ഉള്ളൂ :)

വരവൂരാൻ...നന്ദി. ചിത്രത്തിലുള്ള ആളല്ലേ? ഒട്ടും മോശമല്ല :)

ഫസല്‍ ബിനാലി.. said...

കൊള്ളാം, കൂടുതല്‍ പോരട്ടെ, ആശംസകളോടെ.

പി.സി. പ്രദീപ്‌ said...

EMS:)

karimeen/കരിമീന്‍ said...

എന്റെ ഈശ്വരാ സഖാവിനേയും തിരിച്ചറിയാന്‍ വയ്യാതായോ മലയാളിക്ക്

Kiranz..!! said...

“എം എസ് “ പെയിന്റ് ആയോണ്ടാണോയെന്തോ എനിക്ക് ഇ “എം എസി“ നെപ്പോലെ തോന്നി :)

ആണേൽ കൊടുകൈ..!

വീകെ said...

ലക്ഷ്മിയേച്ചിയേ....ആരാത്.....
മ്മ്ടെ ഈയമ്മസിന്റെ ഒരു ഛായേണ്ടല്ലൊ...
ഉവ്വൊ.....?

Jayasree Lakshmy Kumar said...

ഫസൽ...നന്ദി :)

പി.സി. പ്രദീപ്‌...you got it! പെരുത്തു നന്ദി :))

karimeen...അങ്ങിനെ പറയണ്ടാട്ടോ. ചിലപ്പോൾ തീരേ പുതിയ തലമുറയ്ക്ക് അത്രയക്കറിയില്ലായിരിക്കും. അല്ലെങ്കിൽ എന്റെ ചിത്രം വരയുടെ പ്രശ്നവുമാകാം
എങ്കിലും ഈ സപ്പോർട്ടിനു നന്ദി :)

Kiranz..ദാ കെടക്കണു. എം.എസ്. പെയിന്റല്ലാന്നേ. ഞാൻ കൈ കൊണ്ടു ചെയ്തതാന്നേ. മനുഷ്യൻ കഷ്ടപ്പെട്ട്...ബുദ്ധിമുട്ടി...വരച്ചുണ്ടാക്കിയപ്പൊ ദാ...
നന്ദീട്ടൊ സന്ദർശനത്തിനും അഭിപ്രായത്തിനും :)

വി.കെ...നന്ദി. ഇതു വരെയുള്ള റിപ്ലൈസ് ശ്രദ്ധിക്കുമല്ലോ :)

ജിജ സുബ്രഹ്മണ്യൻ said...

ച്ഛായാചിത്രം വളരെ നന്നായിട്ടുണ്ട്.

കാട്ടിപ്പരുത്തി said...

ചിലര്‍ എന്നോട് ചോദിച്ചു, ഇതെന്റെ അപ്പൂപ്പനാണോന്ന്. ഞാന്‍ പറഞ്ഞു, ഇതെന്റെ അപ്പൂപ്പനൊന്നുമല്ലാന്ന് -
എന്റെയുമപ്പൂപ്പനുമല്ലല്ലോ-
ആരുടെയോ ഒരപ്പൂപ്പനാവുമായിരിക്കുമല്ലേ?

ഹന്‍ല്ലലത്ത് Hanllalath said...

ചിത്രം മോശമായിട്ടില്ല കേട്ടോ.. :)

poor-me/പാവം-ഞാന്‍ said...

ലക്ഷ്മിജി ഈ.എം.എസ്സിന്റെതെന്നും ജനങള്‍ അപ്പൂപ്പന്റെതെന്നും പറയുന്ന ചിത്രം നന്നായിട്ടുണ്ട്‌ (ശൈലി ഏത് പ്രശസ്തന്റെ ഏത് വാചകത്തിന്റെ കാപ്പിയാണെന്നു പറയൂ...)

ദീപക് രാജ്|Deepak Raj said...

"ചിത്രകാരി" ആണല്ലേ. നന്നായി. ഇതാരുടെ അപ്പൂപ്പന്‍ ആണ്. :)

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യന്‍ ക്മ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ നശിപ്പിച്ച കാരണോരുതന്നെയല്ലേ... ?
ഭംഗിയായി വരച്ചിരിക്കുന്നു :)

Jayasree Lakshmy Kumar said...

കാന്താരിക്കുട്ടി........നന്ദി :)

കാട്ടിപ്പരുത്തി...അതെ, ആരുടെയെങ്കിലും അപ്പൂപ്പനാവാം. ആരുടെയെന്ന് എനിക്കറിയില്ല എന്നേ ഉള്ളു. സന്ദർശനത്തിനു നന്ദീട്ടോ :)

hAnLLaLaTh...നന്ദി :)

poor-me/പാവം-ഞാന്‍...നന്ദി. ആ ശൈലി ആരുടേതെന്നു സത്യമായിട്ടും എനിക്കറിയില്ല :)

ദീപക് രാജ്|Deepak Raj...നന്ദി. ആരുടെ അപ്പൂപ്പൻ എന്ന് എനിക്കറിയില്ല. അന്വേഷിക്കേണ്ടി വരും. അല്ലെങ്കിൽ അറിയുന്ന ആരെങ്കിലും പറഞ്ഞു തരും :)

chithrakaran:ചിത്രകാരന്‍....ആദ്യമായി, ആദ്യമായാണ് താങ്കളെ എന്റെ ഏതെങ്കിലും ബ്ലോഗിൽ കാണുന്നത്. അതിന്റെ സന്തോഷം അറിയിക്കുന്നു. ഈ ചിത്രം, ഇ.എം.എസ് മരിച്ച സമയത്ത് വന്ന് അനേക ഫോട്ടോകളിൽ എനിക്ക് കണ്ടപ്പോൾ തന്നെ വരച്ചു നോക്കണം എന്നു തോന്നിയ ഒരു ചിത്രമാണ്. അതിനു പുറകിൽ ഒരു രാഷ്ട്രിയവുമില്ല. സ്വയം പരീക്ഷിക്കുന്നതിനുള്ള ആഗ്രഹം മാത്രം. അത്തരത്തിൽ ചെയ്ത, എന്റെ ഓർമ്മയിലുള്ള മറ്റൊന്ന് ഡയാനാരാജകുമാരിയുടേതാണ്. അവർ മരണമടഞ്ഞ സമയത്തു വന്ന അനേകചിത്രങ്ങളിൽ ഒന്ന്. [ആ പെയിന്റിങ് കൈമോശം വന്നു.] അതു പോലെ ഇഷ്ടം തോന്നുന്നവ വരയ്ക്കുന്നു. എന്റെ മുൻപിൽ വ്യക്തികളില്ല, അപ്പോൾ. ചിത്രങ്ങൾ മാത്രമേ ഉള്ളു
ഈ സന്ദർശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി :)

Jayasree Lakshmy Kumar said...

കൂട്ടിച്ചേർക്കാൻ മറന്നു. ഇ.എം.എസ് എന്ന വ്യക്തിയോട് എനിക്കു ബഹുമാനം തന്നെ

smitha adharsh said...

എനിക്ക് മനസ്സിലായി കേട്ടോ..ഇത് ഇ.എം.എസ് ആണ് എന്ന് പക്ഷെ,വരാന്‍ വൈകിപ്പോയി..
വരയ്ക്കാനുള്ള കഴിവ്‌ അപാരം തന്നെ ...സമ്മതിക്കാതെ വയ്യ..

Calvin H said...

ലാൽ‌സലാം...
എനിക്ക് ഒറ്റനോട്ടത്തി തന്നെ പിടി കിട്ടീട്ടോ ലക്ഷ്മി.. സാധാരണ മുഴുവൻ പല്ലുകളും കാണിച്ച് നിഷ്കളങ്കമായി ചിരിക്കുന്ന പോസിലാ‍ എല്ലാവരും വർക്കാറ്. അതുകൊണ്ടാരിക്കും ആൾക്കാർക്ക് മനസിലാവാൻ ബുദ്ധിമുട്ട്..

വളരെ നന്നായി...

ബിനോയ്//HariNav said...

ലക്ഷ്മീ, ആരുടെ ചിത്രം എന്ന സംശയത്തിന് യാതൊരു അടിസ്ഥാനവുമില്ലാത്തവിധം EMSനെ വരച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും അങ്ങനെയൊരു ശങ്കയുണ്ടായെങ്കില്‍ I blame their poor memory and lack of observation.

നല്ല ശ്രമത്തിന് അഭിനന്ദനങ്ങള്‍ :)

siva // ശിവ said...

തികച്ചും നല്ല വര....

the man to walk with said...

kollatto..

ചെറിയപാലം said...

നന്നായിട്ടുണ്ട്, ഇനിയും പ്രതീക്ഷിക്കുന്നു.

Sands | കരിങ്കല്ല് said...

WOW - അത്രയേ പറയാനുള്ളൂ‍... :)

സജി said...

അപ്പോ, ഓന്റെ പാര്‍ട്ടിക്കാരിയാ അല്ലേ...

poor-me/പാവം-ഞാന്‍ said...

ഭാരത -ചൈന അതിര്‍ത്തിയിലെ ഒരു പ്രദേശത്തേക്കുറിച്ചു ഇരു രാജ്യങളും അവകാശ തര്‍ക്കമുന്നയിച്ചപ്പോള്‍ സങതി വിവാദമായി..ടി അവസരത്തിങ്കല്‍ പത്രക്കാര്‍ എല്ലാ രാഷ്ട്രീയക്കാരോടുമെന്ന പോലെ ഇ.എം.എസ്സിനോടും ഇതിനെപ്പറ്റി ചോദിച്ചു. ചൈനയെ കുറ്റപ്പെടുത്തി പറയാനിഷ്ടപ്പെടാത്ത ടിയാന്‍ ഉവാച" ഭാരതം ഭാരതത്തിന്റേതെന്നും ചീന ചീനയുടെതെന്നും പറയുന്ന ഈപ്രദേശം......". അതോടെയാണു ഈ ശൈലി പ്രസിദ്ധമായത്...ഇനി എന്റെ മുന്‍ കമ്മന്റു വായിച്ചു നോക്കി സൌന്ദര്യം ആസ്വദിച്ചാലും!(താങ്കളുടേതല്ല..എന്റെ കമന്റിന്റെ.സൌന്ദര്യം) മുകളിലെ സംഭവത്തേക്കുറിച്ചു കൂടുതല്‍ പറയാനറിയാവുന്നവര്‍ ദയവായി ഇതിനെക്കുറിച്ചു ഒരു പോസ്റ്റീട്ടു സഹായിച്ചാലും

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
The Eye said...

Nalla chithra maanu....

Aarane nnu parayunnilla...

ente GK naattukaarariyumm...!

പി.സി. പ്രദീപ്‌ said...

ലക്ഷ്മി,
എനിക്ക് സമ്മാനം വേണം ആളെ വെളിപ്പെടുത്തിയതിന് :)

Rare Rose said...

അസ്സലായി വരച്ചിരിക്കുന്നു..:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നന്നായിട്ടുണ്ട്‌.
(ഒ.ടോ. പുതിയത്‌ വരച്ചിടുമ്പോഴേ ഇനി കമണ്റ്റ്‌ ചെയ്യൂ, മനസിലായല്ലോ)

നന്ദ said...

കലക്കീട്ടുണ്ടല്ലോ!

പൈങ്ങോടന്‍ said...

വളരെ നന്നായി വരച്ചിട്ടുണ്ടല്ലോ

yousufpa said...

നന്നായിട്ടുണ്ട്..

പാവപ്പെട്ടവൻ said...

ലാല്‍ സലാം.... സഖാവേ
താങ്കള്‍ പാര്‍ട്ടികാരിആണോന്ന് അറിയില്ല??? എന്നാലും ഇരിക്കട്ടെ ഈ ചോരചെങ്കോടി !

വശംവദൻ said...

ഇതു എല്ലാവരുടെയും അപ്പൂപ്പനല്ലെ.
വര നന്നായിട്ടുണ്ട്.

Jayasree Lakshmy Kumar said...

smitha adharsh.....നന്ദി സ്മിത :)

cALviN::കാല്‍‌വിന്‍...നന്ദി ശ്രീഹരി :)[എനിക്കാ പഴയ പേരു തന്ന്യാ ഇഷ്ടം]

ബിനോയ്...നന്ദി :)

ശിവ....നന്ദി :)

the man to walk with....നന്ദി :)

ചെറിയ പാലം....നന്ദി :)

Sands | കരിങ്കല്ല്....നന്ദി :)

സജി....അച്ചായോ...മാണ്ടാ...മാണ്ടാ...
നല്ല വ്യക്തികളെ പാർട്ടിഭേദമെന്യേ ഇഷ്ടമാണ്
സന്ദർശനത്തിന് നന്ദി കെട്ടോ :)

poor-me/പാവം-ഞാന്‍....ആ ഉദ്ധരണി കണ്ടപ്പോൾ അത് ഇ.എം.എസ്സുമായി ബന്ധപ്പെട്ടതാകാം എന്നു തോന്നിയിരുന്നു. പക്ഷെ പറഞ്ഞ സംഭവം കേൾക്കുന്നത് നടാടെ. നന്ദി :)

The Eye....നന്ദി :)

പി.സി.പ്രദീപ്..ആദ്യം ഉത്തരം പറഞ്ഞ ആൾക്ക് ഇനി പുതുതായി വരച്ചു കമ്പ്ലീറ്റ് ചെയ്യുന്ന ആദ്യചിത്രം ഡെഡിക്കേഷൻ. മതിയോ? [പക്ഷെ അതെപ്പൊ എന്നു ചോദിക്കരുത് :)]

Rare Rose...നന്ദി റോസ് :)

പ്രിയ ഉണ്ണികൃഷ്ണൻ....നന്ദി പ്രിയ :)

Jithendrakumar/ജിതേന്ദ്രകുമാര്‍...അങ്ങനെ വാശി പിടിക്കാതെ ജിത്തു. അതെനിക്കൊരു ശിക്ഷയാകും. അത്രയ്ക്കുണ്ട് മടി. പകുതിയും മുറിയുമായി ചെയ്ത ചിത്രങ്ങളൊക്കെ ഇവിടൊണ്ട്. പുതുതായി പണിതീരുന്ന ഞങ്ങളുടെ കൊച്ചു വീടിനു വേണ്ടി ചിത്രങ്ങൾ ചെയ്യാൻ ഒരാവേശമൊക്കെ തോന്നി ചിലതു ചെയ്തു തുടങ്ങി എങ്കിലും പഴയ പോലെ കുത്തിരുന്നു ചിത്രങ്ങൾ ചെയ്യാനുള്ള മൂഡ് എവിടെയോ കൈമോശം വന്നു. പക്ഷെ ഞാൻ ശ്രമിക്കാം
സന്ദർശനത്തിനു നന്ദി ജിത്തു :)

നന്ദ...നന്ദി നന്ദ :)

പൈങ്ങോടൻ...നന്ദി :)

യൂസുഫ്പ...നന്ദി :)

പാവപ്പെട്ടവൻ....നന്ദി :)

വശംവദൻ....നന്ദി :)

അൽ‌പ്പമൊക്കെ ദ്രവിച്ചു പോയ പെയിന്റിങ്ങിന്റെ ചിത്രമായതിനാലും, ഇത് എന്റെ അപ്പൂപ്പന്റെ ചിത്രമാണോ എന്ന് ചിലരെങ്കിലും [സത്യമായിട്ടും] ചോദിച്ചതു കൊണ്ടുണ്ടായ ആത്മവിശ്വാസക്കുറവിനാലും, പോസ്റ്റ് ചെയ്യണ്ടാ എന്നു കരുതിയിരുന്ന ചിത്രമാണ് എം.എസ് പെയിന്റിൽ കയറ്റി കേടുപാടുകൾ തീർത്ത് പോസ്റ്റിയത്. അതിനു ഇത്ര നല്ല പ്രോത്സാഹനം ഞാനൊട്ടും പ്രതീക്ഷിച്ചതല്ല. ഒരുപാട് നന്ദി കൂട്ടുകാരേ :))))

Areekkodan | അരീക്കോടന്‍ said...

EMS ലക്ഷ്മിയുടെ അപ്പൂപ്പനല്ലായിരിക്കാം,പക്ഷേ സഖാക്കളുടെ അപ്പനായിരുന്നു.

Jayasree Lakshmy Kumar said...

നന്ദി അരീക്കോടൻ മാഷ്. ഇ.എം.എസ്സിനെ വരച്ചതു കണ്ടിട്ട് സീരിയസ് ആയി ആരെങ്കിലും ‘ഇത് നിന്റെ അപ്പൂപ്പനാണോ’ എന്നു ചോദിച്ചാൽ എന്താവും എനിക്കു തോന്നിയിരിക്കുക? അതു കൊണ്ട് അതേ ചിത്രം ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ ഒരു ജാമ്യമെടുത്തു എന്നേ ഉള്ളു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല. പറഞ്ഞുവല്ലോ, ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് ഇ.എം.എസ്

അരുണ്‍ കരിമുട്ടം said...

ഇ.എം.എസ്സ് ആണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായി.പക്ഷേ അത് അറിയാത്തവര്‍ക്കായി ആരാണെന്ന് കൂടി പറയാമായിരുന്നു.:)

Jayasree Lakshmy Kumar said...

അരുൺ...നന്ദി അരുൺ :)
ഞാൻ ഇ.എം.എസ്സിന്റെ ചിത്രം വരച്ചിട്ട്, ഇതാ ഇ.എം.എസ് എന്നു പറഞ്ഞു നിങ്ങൾക്കു തരുന്നതാണോ അതോ, ഞാൻ വരച്ച ഒരു ചിത്രം കണ്ടിട്ട് ഇത് ഇ.എം.എസ്സ് അല്ലെ എന്നു നിങ്ങൾ പറയുന്നതാണോ കൂടുതൽ ഉചിതം? :)
അഡ്വാൻസ് ആയി പറയാതിരുന്നത് ആത്മവിശ്വാസക്കുറവു കൊണ്ടു തന്നെ. ഞാൻ ഇ.എം.എസ്സ് എന്നു പറയുമ്പോൾ ‘ഇതോ ഇ.എം.എസ്സ്’ എന്നു നിങ്ങളാരെങ്കിലും ചോദിച്ചാൽ ‘അപ്പോൾ കുമാരൻ ആരായി?’ ഇത് എന്റെ അപ്പൂപ്പനാണോ എന്നു ചൊദിച്ച അനുഭവം എനിക്കുണ്ടേ. പക്ഷെ അങ്ങിനെ ചോദിച്ചവർക്കു ഇ.എം.എസ്സിനെ അറിയാതെ ചോദിച്ചതാണെന്നു ഞാൻ പൂർണ്ണമായും ഉറപ്പാക്കിയതു ഇവിടത്തെ ഇതിനുള്ള കമന്റ്സ് കണ്ടപ്പോൾ മാത്രമാ :))

ശ്രീഇടമൺ said...

ചിത്രം വളരെ നന്നായിട്ടുണ്ട്...
ലാല്‍ സലാം...*

ലേഖാവിജയ് said...

ലാല്‍ സലാം ലക്ഷ്മീ.എഴുത്ത് ,വര, പാട്ട്..എന്തൊക്കെയാ ലക്ഷ്മീ?ഒട്ടും അസൂയ ഇല്ലാത്തതുകൊണ്ട് ചോദിക്കട്ടെ.എനിക്കൊരു പാട്ട് വരച്ച് തരാമോ?:)

രഘുനാഥന്‍ said...

കഴിവ് അപാരം തന്നെ ലക്ഷ്മി.......ആശംസകള്‍
(എന്‍റെ പടം ഒന്ന് വരക്കാമോ? .... വരയ്കുമ്പോള്‍ അല്പം കൂടുതല്‍ "സുന്ദരന്‍" ആകുന്നതില്‍ വിരോധമില്ല.... കയ്യില്‍ ഒരു തോക്ക് കൂടി വരച്ചാല്‍ അതികേമം...

പ്രേമന്‍ മാഷ്‌ said...

ചിത്രം നന്നായിട്ടുണ്ട് ... പഴയ ചിത്രം എം .എസ്സ് . പെയിന്റില്‍ ചെയ്യുന്നതിന് പകരം ഫോട്ടോഷോപ്പില്‍ കയറ്റിയെങ്കില്‍ കുറേക്കുടി നന്നാക്കാമായിരുന്നു

Jayasree Lakshmy Kumar said...

ശ്രീഇടമൺ...നന്ദി :)

ലേഖാവിജയ്...നന്ദി :) പക്ഷെ പാട്ടിതെങ്ങന്യാ വരയ്ക്യ?! ഞാനാകെ കൺഫ്യൂഷ്യസ് ആയി

രഘുനാഥന്‍...നന്ദി രഘുനാഥൻ. വരക്കാല്ലോ ചിത്രം. വരയ്ക്കുമ്പൊ ശിക്കാരിശംഭുവിനുള്ള പോലെ [പേടിക്കുമ്പൊ] മീശ ഇങ്ങിനെ വളഞ്ഞു പുളഞ്ഞു വരക്കേണ്ടി വരുമോ? :))

premanmash...നന്ദി മാഷെ. ഫോട്ടോഷോപ്പിൽ ചെയ്യാനറിയില്ല. ചെയ്തു നോക്കാൻ ഈ സംഭവം എന്റെ സിസ്റ്റെത്തിലില്ലേനും :)) [പിശുക്കിയാ ഞാൻ:) നിയർലി 400 പൌണ്ട്സ്. നേരം പോക്കിനു അത്രേം കാശു കളയാൻ വയ്യ]

ഹരിശ്രീ said...

ഈ.എം.എസ്സിന്റെ ഛായാ ചിത്രം മനോഹരമായിരിയ്കുന്നു.

ആശംസകള്‍.

സന്തോഷ്‌ പല്ലശ്ശന said...

ഇ.ഏമ്മ്‌.എസ്‌. എന്നു ആരും ഒറ്റ്‌ നോട്ടത്തില്‍ പറയും...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലാല്‍ സലാം സഖാവേ...

Saritha said...

really lakshmy ur amzing

നിരക്ഷരൻ said...

ആദ്യ കമന്റ് എനിക്കിട്ട് ഒന്ന് താങ്ങിയതല്ലേ ? ഇത് നേരിട്ട് കണ്ടിട്ടുള്ളത് ഞാന്‍ മാത്രമല്ലേ ? സത്യം പറയ് : ):) :)

Jayasree Lakshmy Kumar said...

ഹരിശ്രീ...നന്ദി )

സന്തോഷ് പല്ലശ്ശന...നന്ദി :)

കു.ക.ഒ.കു.കെ...നന്ദി :)

സരിത...നന്ദി:)

കുമാരന്‍ | kumaran...നന്ദി :)

നിരൻഷരൻ... ഇത് എന്റെ അപ്പൂപ്പന്റെ പടമാണെന്ന് നീരു ചോദിച്ചതായി ഞാൻ ഓർക്കുന്നില്ലല്ലൊ. കണ്ടിട്ട് ഒരു കമന്റും പറഞ്ഞില്ല എന്നാണെനിക്കു തോന്നുന്നത്. ഇത് മറ്റുചിലരാ. എന്റെ ചില കൂട്ടുകാരികൾ :)
സന്ദർശനത്തിന് നന്ദീട്ടോ :)

Jayasree Lakshmy Kumar said...

ലാൽ‌സലാം സഖാക്കളേ :))

പൊറാടത്ത് said...

അസ്സലായിരിയ്ക്കുന്നു..

“ചിലർ എന്നോട് ചോദിച്ചു, ഇതെന്റെ അപ്പൂപ്പനാണോന്ന്. ഞാൻ പറഞ്ഞു, ഇതെന്റെ അപ്പൂപ്പനൊന്നുമല്ലാന്ന്...” ഇതും കലക്കി.

Unknown said...

ചിലർ എന്നോട് ചോദിച്ചു, ഇതെന്റെ അപ്പൂപ്പനാണോന്ന്
കൊള്ളാം അസലായിട്ടോ

Rani said...

Lal salaam sahaavee..

lekshmy super....

Minnu said...

good...all the best

സിജാര്‍ വടകര said...

ഇത്രയും എഴുതാനും സൃഷ്ട്ടി പരവുമായ നല്ല കഴിവുണ്ടായിട്ടും ഒരു പൊങ്ങച്ചവും ഇല്ലാത്ത ഒരു നല്ല എഴുത്തുകാരിയാണ് താങ്കള്‍ ...

ഈ ബ്ലോഗു എനിക്ക് ഇഷ്ട്ടമായി.താങ്കളുടെ സൃഷ്ട്ടികള്‍ ഒന്നിനൊന്നു മിച്ചം പുലര്‍ത്തുന്നു ആശംസകള്‍ !!!

കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

വലിയവരക്കാരന്‍ said...

ഒരു കമന്റടിക്കാനായി 67 പേരുടെ പിന്നില്‍ ക്വൂ നില്ക്കേണ്ടി വന്നു. ഇനിയിപ്പോ ഞാന്‍ ചിത്രം നന്നായീന്നു പറഞ്ഞാലെന്താ പറഞ്ഞില്ലെങ്കിലെന്താ!

sojan p r said...

assalayittundu ketto

സായന്തനം said...

chechi..super!

Sureshkumar Punjhayil said...

Jeevanulla muthachan... manoharam, Ashamsakal...!!!

K G Suraj said...

ഉഗ്രൻ..
അഭിമാനം തോന്നുന്നു..
ആദരവും..

ചങ്കരന്‍ said...

എനക്ക് വയ്യ, അടിപൊളി.

മാണിക്യം said...

ശ്ശോ!
എന്തൊരു ഉന്തും തള്ളും!!
എത്ര നേരമായി കാത്തുനില്‍ക്കുന്നു
അപ്പൂപ്പന്‍ സഖാവിനെ കാണാന്‍
നല്ലൊരു പാട്ടുകാരി എന്ന് കരുതിയിരുന്നു
ഇന്ന് മാറ്റി പറയുന്നു
നല്ല ചിത്രകാരി അതോ കാലാകാരിയെന്നോ
എന്തായാലും നന്ന് നന്മകള്‍ നേരുന്നു

Bindhu Unny said...

ഈ ചിത്രത്തിനെന്താ കുഴപ്പം. എനിക്കൊന്നും തോന്നിയില്ല. :-)

Jayasree Lakshmy Kumar said...

പൊറാടത്ത് ...നന്ദി :)

Gowri ...നന്ദി :)

അനൂപ് കോതനല്ലൂർ...നന്ദി :)

Rani Ajay...നന്ദി :)

ദൈവം... നന്ദി :)

സ്നോ വൈറ്റ്...നന്ദി :)

സിജാർ വടകര ...നന്ദി :)

വലിയവരക്കാരൻ...നന്ദി :)

സോജൻ...നന്ദി :)

സായന്തനം...നന്ദി :)

Sureshkumar Punjhayil...നന്ദി :)

കെ ജി സൂരജ്... നന്ദി :)

ചങ്കരൻ...നന്ദി :)

മാണിക്യം...നന്ദി ചേച്ചി :)

Bindhu Unny...നന്ദി ബിന്ദു :)

khader patteppadam said...

ഇ.എം.എസ്സിന്റെ തലയെടുപ്പില്‍ അല്‍പം ക്ര് ത്ര് മത്യം തോന്നി. കണ്ണിലെ തീക്ഷണതയും ബൌദ്ധിക ഭാവവും ഏറെക്കുറെ ഒപ്പിച്ചിട്ടുണ്ട്.എന്തൊക്കെയായാലും ഇങ്ങനെ ഒരു ഉദ്യമത്തിനു തോന്നിയല്ലൊ.നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

laal Salaam..

കൂട്ടുകാരൻ said...

ചേച്ചീ.ഞാന്‍ എല്ലാ പടങ്ങളും കണ്ടു. കൊള്ളാട്ടോ.

mini//മിനി said...

അപാരമായ കഴിവുകള്‍, ഇനിയും ഇതു പോലുള്ള പലതും പ്രതീക്ഷിക്കുന്നു.

THE LIGHTS said...

lakshmy thanks a lot
it is our EM

hshshshs said...

ജീവിച്ചിരിപ്പുണ്ടോ???

Jayasree Lakshmy Kumar said...

ചത്തിട്ടില്ല :)

yousufpa said...

ചിത്രം നന്നായിട്ടുണ്ട്....

Cartoonist said...

ലക്ഷ്മ്യേയ്,
ഗൊഡു ഗൈ !

ഒരു നുറുങ്ങ് said...

കഴിഞ്ഞുപോയൊരു കാലത്തിന്‍റെ തിളക്കം
അപ്പൂപ്പന്‍റെ മുഖത്ത്,വര്‍തമാനത്തിന്‍റെ നേരിയൊരു
ദു:ഖത്തിന്‍റെ ലാഞ്ചനയും അന്നേ നിഴലാടിയോ
ആ തിരുമുഖത്ത്...ചിത്രം രചിച്ച ലക്ഷ്മി തന്നെ
വിശദീകരണം തന്നാട്ടെ!

മൃതി said...

krishnaayanam 2
vaayikuka
meriajnabi. blogspot . com

Unknown said...

saw ur blog unexpectedly...great work..keep adding more pictures to ur blog..best wishes...

എന്‍.ബി.സുരേഷ് said...

ems aayo