Saturday 1 November 2008

പക്ഷിശാസ്ത്രം...പക്ഷിശാസ്ത്രം...........





[ക്ഷമിക്കണം. പക്ഷിയുടെ ശാസ്ത്രീയമായ പേർ (അറിയില്ല) എന്നാണ് ഉദ്ദേശിച്ചത്.]

ഈയിടെ ഞങ്ങളുടെ വീട്ടുവളപ്പ് ഇടക്കിടെ സന്ദർശിക്കാറുള്ള ഈ പക്ഷിയെ കഴിഞ്ഞ വർഷത്തെ അവധിക്കു നാട്ടിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. ഇതിന്റെ പേര് ‘നാകമോഹിൻ’ എന്നാണെന്നാണ് എന്റെ ഇളയ ബ്രെദർ പറഞ്ഞത്. ഈ ഫോട്ടോസ് എടുത്തതും അവൻ തന്നെ. ഞാനിതിനെ കുറിച്ച് നെറ്റിൽ ഒരന്വേഷണം നടത്തി. ഒരു വിവരവും കിട്ടിയില്ല. ആരെങ്കിലും കണ്ടിട്ടുണ്ടോ ഈ പക്ഷിയെ?

Wednesday 29 October 2008

Friday 17 October 2008

അതുല്യപ്രതിഭ

ഞാൻ ഇന്നു മാത്രം പരിചയപ്പെട്ട, അധികമാരാലും നോട്ട് ചെയ്യപ്പെടാതെ പോയ ഒരു അതുല്യപ്രതിഭയെ പരിചയപ്പെടുത്തണമെന്നു തോന്നി. ബ്ലോഗ് ലിങ്ക് താഴെ

http://iamnishad.blogspot.com/

ഈ കൊച്ചനിയന് എന്റെ മനം നിറഞ്ഞ നമോവാകം

Monday 30 June 2008

landscape [in oil]

നിശ്ശബ്ദതയിലെ ചിറകടികള്‍





നൊമാദിന്റെ ആവശ്യപ്രകാരം ഒരു ലാന്റ്സ്കേപ് പോസ്റ്റ് ചെയ്യുന്നു. സന്ദീപ് പി.എം ന്റെ നിര്‍ദ്ദേശപ്രകാരം ഒരു കാപ്ഷനും [കാപ്ഷനു കടപ്പാട്, ഇതേ പെയിന്റിങ് മറ്റൊരു സൈറ്റില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവിടെ മറുപടിയിട്ട ഒരു മാന്യ സുഹൃത്തിനോട്]

Monday 2 June 2008

painting in water colour




നാട്ടില്‍ ഇട്ടിട്ടു പോന്ന പെയിന്റിങ് എല്ലാം നശിച്ചു പോയി എന്ന് ഒരു ദിവസം ഒരു സ്വപ്നം. അതിനെ കുറിച്ചു വേവലാതിപ്പെട്ടപ്പോള്‍ വൈകാതെ വന്നു, ഇളയ ബ്രെദറിന്റെ മെയില്‍, ചിത്രങ്ങളുടെ ഫോട്ടോ സഹിതം. പക്ഷെ വീട് പെയിന്റിങ്ങിനിടക്ക് ഭദ്രമായി എവിടെയോ എടുത്തു വയ്ക്കപ്പെട്ട ചിത്രങ്ങള്‍ പിന്നീട് കുറെ നാള്‍ കഴിഞ്ഞു ഞാന്‍ ലീവിനു നാട്ടില്‍ ചെല്ലുമ്പോഴേക്കും അഴുക്കു പിടിച്ചും, വട്ടര്‍ കളര്‍ ചിത്രങ്ങള്‍ ചിതലരിക്കപ്പെട്ടും പോയിരുന്നു. ഈ പോസ്റ്റ് ചെയ്ത ചിത്രം അതിനാല്‍ തന്നെ പൂര്‍ണ്ണ രൂപത്തിലുള്ളത് എന്റെ കമ്പ്യൂട്ടറില്‍ മാത്രം. ചിത്രം മെയില്‍ ചെയ്യുമ്പോള്‍ തന്നെ ദ്രവിച്ചു തുടങ്ങിയ ചില ഭാഗങ്ങള്‍ എം.എസ് പെയിന്റില്‍ ടച്ച് ചെയ്യാന്‍ ശ്രമിച്ചതിന്റെ വൃത്തിക്കേടും ചിത്രത്തില്‍ കാണാം

Friday 23 May 2008

oil paint

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാകുമോ
ജന്മമുണരുവാന്‍..
കണ്ണനുണ്ടാകുമോ രാധയുണ്ടാകുമോ..





കുറേ കാലം മുന്‍പ് ഓയില്‍ പെയിന്റില്‍ ചെയ്തത്.