Monday, 2 June 2008
painting in water colour
നാട്ടില്‍ ഇട്ടിട്ടു പോന്ന പെയിന്റിങ് എല്ലാം നശിച്ചു പോയി എന്ന് ഒരു ദിവസം ഒരു സ്വപ്നം. അതിനെ കുറിച്ചു വേവലാതിപ്പെട്ടപ്പോള്‍ വൈകാതെ വന്നു, ഇളയ ബ്രെദറിന്റെ മെയില്‍, ചിത്രങ്ങളുടെ ഫോട്ടോ സഹിതം. പക്ഷെ വീട് പെയിന്റിങ്ങിനിടക്ക് ഭദ്രമായി എവിടെയോ എടുത്തു വയ്ക്കപ്പെട്ട ചിത്രങ്ങള്‍ പിന്നീട് കുറെ നാള്‍ കഴിഞ്ഞു ഞാന്‍ ലീവിനു നാട്ടില്‍ ചെല്ലുമ്പോഴേക്കും അഴുക്കു പിടിച്ചും, വട്ടര്‍ കളര്‍ ചിത്രങ്ങള്‍ ചിതലരിക്കപ്പെട്ടും പോയിരുന്നു. ഈ പോസ്റ്റ് ചെയ്ത ചിത്രം അതിനാല്‍ തന്നെ പൂര്‍ണ്ണ രൂപത്തിലുള്ളത് എന്റെ കമ്പ്യൂട്ടറില്‍ മാത്രം. ചിത്രം മെയില്‍ ചെയ്യുമ്പോള്‍ തന്നെ ദ്രവിച്ചു തുടങ്ങിയ ചില ഭാഗങ്ങള്‍ എം.എസ് പെയിന്റില്‍ ടച്ച് ചെയ്യാന്‍ ശ്രമിച്ചതിന്റെ വൃത്തിക്കേടും ചിത്രത്തില്‍ കാണാം
Subscribe to:
Posts (Atom)