സജിഅച്ചായോ...നന്ദി. ചെറുപ്പം മുതലേ ഉള്ള ഒരു കല എന്ന് പറയാവുന്നത് drawing and painting തന്നെയാണ്. പക്ഷെ അതില്‍ എനിക്ക് പൂര്‍ണ്ണ ത്രിപ്തി തരാവുന്നതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഭാവനയില്‍ നിന്ന് ഒന്ന് അതു പോലെ പകര്‍ത്താന്‍ കഴിയാത്തത് എന്റെ ശരിയായ പരാജയം. regenarations ഉം പൂര്‍ണ്ണ തൃപ്തി തരാറില്ല.
സാന്റ്സ്...അങിനെ ഒന്നും ചിന്തിക്കല്ലേ. ഭഗവാന്റെ പടം ആദ്യം പോസ്റ്റ് ചെയ്യണംന്നു തോന്നിയതു കോണ്ടാണ് അതു ആദ്യം ചെയ്തത്. ചെയ്തവയില് ഭേദം എന്ന് പറയാവുന്നത് അതൊക്കെയേ ഉള്ളു
ലക്ഷ്മി...രാധാകൃഷ്ണന്മാര്ക്ക് ഓമനത്വം തോന്നിപ്പിക്കുന്നു.ഒരു പ്രത്യേക ഇഷ്ടം.ഇതു വരെ അനുഭവിക്കാത്ത എന്തോ ഒന്ന്.ഇതൊരു അപാര കഴിവു തന്നെ.അലസത മാറ്റി പുതിയ സൃഷ്ടികള്‍ ഒരുപാട് ഉണ്ടാകട്ടെ.ഹൃദയം നിറഞ്ഞ ആശംസകള്‍...!
ലീല എം ചന്ദ്രന്...ലീലേച്ചി എന്നു വിളിച്ചൊട്ടേ ഞാന്‍? അഭിപ്രായത്തിന് ഒരുപാടു നന്ദി. ‘ശ്രീകൃഷ്ണചരിതം‘ എന്ന പുസ്തകത്തിലെ ഒരു ചിത്രം കണ്ടാണ് ഞാനിതു ചെയ്തത് എന്നാണെന്റെ ഓര്‍മ്മ. ആ ചിത്രത്തെ ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ച രണ്ടാമത്തെ attempt ആണ് ഈ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം. ആദ്യചിത്രം ഏതാണ്ട് മുഴുവനായ സമയത്ത്, എന്റെ അശ്രദ്ധ കൊണ്ട് കത്തിപ്പോയി. കൃഷ്ണനെന്തിനാ എന്നോട് പിണങ്ങിയതെന്നോര്ത്ത് സങ്കടം വന്നു. അങ്ങിനെ വിട്ടു കൊടുക്കാന്‍ പറ്റുവോ? അന്നു രാത്രി തന്നെ വൈകുവോളം ഇരുന്ന് ഈ സ്കെച്ചിട്ടു. ഇതിന് original picture-ന്റെ പൂര്‍ണ്ണത ഇല്ലെങ്കിലും, അതില്‍ നിന്നും, പിന്നെ ആദ്യം ഞാന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു ഭാവം ഇതിനുണ്ട് എന്നു സമ്മതിക്കുന്നു. ഇതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന് ഇതിലുണ്ട് എന്നു കേട്ടതില്‍ ഒരുപാട് സന്തോഷം
ലക്ഷ്മീ..........ഈ ചിത്രങ്ങളില്‍ നിന്നു കണ്ണു മാറ്റാന്‍ തോന്നുന്നില്ല, ഇനിയൂം ചിത്രങ്ങള്‍ ഇവിടെ കൊടുക്കൂ.....സാഹിത്യകാരിയല്ലെന്നു സ്വന്തമായി, അവരോധിച്ചതിനാല് പറയട്ടെ.... ഒരു തികഞ്ഞ ചിത്രകാരി, ഇനിയും വരക്കൂ...ഭാവുകങ്ങള്‍
സപ്ന..‘ഒരു തികഞ്ഞ ചിത്രകാരി‘ എന്നു പറയാനും എനിക്ക് അശേഷം ധൈര്യമില്ല. എന്തങ്കിലുമൊക്കെ ആകുക എന്നത് ഒരു അനുഗ്രഹമാണ്, ഭാഗ്യമാണ്, സുഖമാണ്. ഒന്നും അല്ലാതായിരിക്കുന്നതും ഒരു സുഖമാണ് അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.
രഹിം, ഇരട്ടി മധുരം, തസ്കരവീരന്...ഒരുപാട് നന്ദി.
മുരളി മേനോന്..പ്രാര്തനകള്‍ക്ക് നന്ദി, നന്ദി
മുരളിക.....(യുവാക്കളായ രാധയും കൃഷ്ണനും തമ്മിലെന്താണ് കൃഷ്ണേ? ) എന്താണ് മുരളികേ..? എനിക്കു തോന്നണു, അവര്‍ക്കും മുരളികയുടെ അതേ തൊഴിലാണെന്ന് :) സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി കെട്ടോ
ചിത്രം വളരെ നന്നയിട്ടുണ്ടു പടിച്ചിട്ടുണ്ടോ? ('da' enna aksharam thiruththiyere enikkariyilla) Acryilic is now a wonderfull medium. Try it. Also oilpastles can be used. :) കവിതയിലും വരയിലുമാണെന്റെയും രക്ഷപെടല്‍.
കല..കലയുടെ എഴുത്തുകള്‍ കണ്ടിട്ടുണ്ട്. ചിത്രങ്ങള്‍ പോസ്റ്റിയിട്ടുണ്ടോ? ഞാനൊന്നും കണ്ടിട്ടില്ല.
ഏക്രിലിക് ചെയ്തിട്ടുണ്ട്. ഒരുപാടില്ല. കാരണം quick drying എന്നത് അതിന്റെ ഒരു drawback ആണ്. കളര്‍ ബ്ലെന്‍ഡിങ്ങിന് അത് അധികം സമയം തരുന്നില്ല. ചെയ്ത ചിലവ ഞാന്‍ പോസ്റ്റാം വാട്ടര്‍ കളറിലും ഓയിലിലുമാണ് കൂടുതല്‍ ചെയ്തിരിക്കുന്നത്. ഓയില്‍ ആണ് ഏറ്റവും ഇഷ്ടം. കാരണവും അതു തന്നെ, കളര്‍ ബ്ലെന്‍ഡിങ് തരുന്ന ആ satisfaction. പക്ഷെ ഇവിടെ യു കെ യില്‍ വന്ന ശേഷം, ഇവിടത്തെ ക്ലൈമറ്റിന്റെ ആണോ അതോ മെറ്റീരിയത്സിന്റെ ആണോന്നറിയില്ല, ഏക്രിലിക്കിനെക്കാള് വേഗത്തില്‍ ഓയില്‍ പെയിന്റ് ഡ്രൈ ആകുന്നു. നാട്ടില്‍ നിന്നുള്ള മറ്റീരിയത്സ് ഉപയോഗീച്ചു നോക്കി. കഥ തഥൈവ. പിന്നെ പഠിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ചെറുപ്പത്തിലെ തുടങ്ങി ശിക്ഷണമൊന്നുമില്ലാതെയാ ചെയ്തേ. ജോലി ആയതിനു ശേഷം ഒരിടത്തു ജോയിന്‍ ചെയ്തെങ്കിലും ഒരു അഞ്ചു മാസത്തില്‍ കൂടുതല്‍ പോകാന്‍ സാധിച്ചില്ല.[ഠ എന്ന അക്ഷരം, shift press ചെയ്തു പിടിച്ചിട്ട് 't'യും അല്ലാതെയുള്ള 'h'ഉം]
Though there is no novelty I can project from this canvas, ur painting is excellent and ur theme adoption is remarkable indeed. Moreover, u r a talented artist…
വെറുതെ നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതു ശരിയാവില്ല. കൃഷ്ണഭക്തയായത് കോണ്ടാവാം, ചിത്രങ്ങള്‍ക്കൊക്കെ നല്ല മിഴിവുണ്ട്. ഇടയ്ക്കൊന്ന് ലാന്‍ഡ്സ്കേപ്സ് വരയ്ക്കാന്‍ സമയം കണ്ടെത്തുമോ ?
ഓഫ് : ഞാനും പണ്ട് വരയ്ക്കുമായിരുന്നു ഒരുപാട്. ഉദാഹരണത്തിന് ഞാന്‍ ഇപ്പോ മമ്മൂട്ടിയെ വരച്ചു എന്നിരിക്കട്ടെ. ആരും പറയില്ല മോഹന്‍ലാല്‍ അല്ലാന്ന്. അഭിനന്ദനം കൊണ്ട് പൊറുതി മുട്ടിയപ്പോ ഞാന്‍ നിര്‍ത്തി :))
ആദ്യമായി സന്തര്ശ്ശിക്കുകയാണ് ഒരു പാട് വരച്ചിരിക്കുന്നു എന്നു തോന്നുന്നു കാഴ്ച്ചയില്‍ ഭക്തചിത്രകാരിയാണെന്നു തോന്നുമെങ്കിലും അതിലും ഒരു പ്രതിബദ്ധത നിറഞ്ഞുകാണുന്നു ഈ നാടകക്കാരന് തന്റെ ഒരു ചിത്രം ചിതലരിച്ചതിന്റെ ദുഖ:ങ്ങള് പങ്കുവെച്ചുവല്ലോ...അതിന്റെ വേദന ഒരുപാട് അനുഭവിച്ചവനാണ് ഈ നാടകക്കാരനും നാടകക്കാരന് എഴുതിയ നിരവധി സ്ക്രിപ്റ്റുകള്‍ ഇക്കൂട്ടത്തില്‍ പെട്ടു പോയിട്ടുണ്ട്.ആ വിഷമത്തില്‍ നിന്നും ലക്ഷ്മിക്കു കരകയറാം..ചിത്രങ്ങള്‍ അവശേഷിച്ച ഭാഗം ഒരു ഫോട്ടോഷോപ്പ് സ്പെഷലിസ്റ്റിന്റെ അടുത്ത് കാണിച്ചാല്‍ പൂര്‍ത്തികരിച്ചു തരും .നാടകക്കാരന് എന്തു ചെയ്യും കുട്ടി മരിച്ച അച്ച്നെപ്പോലെ കൂരയുറ്റെ ഒരു മൂലയില്‍ ഇരുന്നു മോങ്ങാമെന്നല്ലാതെ ലക്ഷ്മി ms paintil modify ചെയ്ത ആ ചിത്രം ഞാന്‍ ഫോട്ടോഷോപ്പില്‍ ഒന്ന് ട്രൈ ചെയ്തിട്ട്രുണ്ട്. മൈയിലില്‍ അയക്കാം.....മൈല്‍ ഐഡി നാടകക്കാരനു മൈയില്‍ ചെയ്യൂ.
42 comments:
Beautiful picture!!
എനിക്കു തോന്നുന്നു ലക്ഷ്മിക്ക് കൂടുതല്‍ കഴിവ് ചിത്ര രചനയിലാണെന്ന്!
ലക്ഷ്മീ...
സകലകലാവല്ലഭ തന്നെയാണല്ലേ!! :)
പറയേണ്ട കാര്യമില്ല... എന്നാലും...
ചിത്രം അത്യുഗ്രന്‍... ..
ഇനി മുതല്‍ ഞാന്‍ ഒരൊറ്റ പെയിന്റിംഗ് പോലും ബ്ലോഗ്ഗില്‍ ഇടില്ലാ എന്നു തീരുമാനിച്ചു!
സജിഅച്ചായോ...നന്ദി. ചെറുപ്പം മുതലേ ഉള്ള ഒരു കല എന്ന് പറയാവുന്നത് drawing and painting തന്നെയാണ്. പക്ഷെ അതില്‍ എനിക്ക് പൂര്‍ണ്ണ ത്രിപ്തി തരാവുന്നതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഭാവനയില്‍ നിന്ന് ഒന്ന് അതു പോലെ പകര്‍ത്താന്‍ കഴിയാത്തത് എന്റെ ശരിയായ പരാജയം. regenarations ഉം പൂര്‍ണ്ണ തൃപ്തി തരാറില്ല.
സാന്റ്സ്...അങിനെ ഒന്നും ചിന്തിക്കല്ലേ. ഭഗവാന്റെ പടം ആദ്യം പോസ്റ്റ് ചെയ്യണംന്നു തോന്നിയതു കോണ്ടാണ് അതു ആദ്യം ചെയ്തത്. ചെയ്തവയില് ഭേദം എന്ന് പറയാവുന്നത് അതൊക്കെയേ ഉള്ളു
വരയും വര്‍ണവും കൊള്ളാം ട്ടോ...
അഭിനന്ദനങ്ങള്‍
പോസ്റ്റ് നന്നായിട്ടുണ്ട്.
ലക്ഷ്മി...രാധാകൃഷ്ണന്മാര്ക്ക് ഓമനത്വം തോന്നിപ്പിക്കുന്നു.ഒരു പ്രത്യേക ഇഷ്ടം.ഇതു വരെ അനുഭവിക്കാത്ത എന്തോ ഒന്ന്.ഇതൊരു അപാര കഴിവു തന്നെ.അലസത മാറ്റി പുതിയ സൃഷ്ടികള്‍ ഒരുപാട് ഉണ്ടാകട്ടെ.ഹൃദയം നിറഞ്ഞ ആശംസകള്‍...!
അബ്ദുല്‍ സമദ്, ഷിബു....നന്ദി
ലീല എം ചന്ദ്രന്...ലീലേച്ചി എന്നു വിളിച്ചൊട്ടേ ഞാന്‍? അഭിപ്രായത്തിന് ഒരുപാടു നന്ദി.
‘ശ്രീകൃഷ്ണചരിതം‘ എന്ന പുസ്തകത്തിലെ ഒരു ചിത്രം കണ്ടാണ് ഞാനിതു ചെയ്തത് എന്നാണെന്റെ ഓര്‍മ്മ. ആ ചിത്രത്തെ ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ച രണ്ടാമത്തെ attempt ആണ് ഈ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം. ആദ്യചിത്രം ഏതാണ്ട് മുഴുവനായ സമയത്ത്, എന്റെ അശ്രദ്ധ കൊണ്ട് കത്തിപ്പോയി. കൃഷ്ണനെന്തിനാ എന്നോട് പിണങ്ങിയതെന്നോര്ത്ത് സങ്കടം വന്നു. അങ്ങിനെ വിട്ടു കൊടുക്കാന്‍ പറ്റുവോ? അന്നു രാത്രി തന്നെ വൈകുവോളം ഇരുന്ന് ഈ സ്കെച്ചിട്ടു. ഇതിന് original picture-ന്റെ പൂര്‍ണ്ണത ഇല്ലെങ്കിലും, അതില്‍ നിന്നും, പിന്നെ ആദ്യം ഞാന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു ഭാവം ഇതിനുണ്ട് എന്നു സമ്മതിക്കുന്നു. ഇതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന് ഇതിലുണ്ട് എന്നു കേട്ടതില്‍ ഒരുപാട് സന്തോഷം
നന്നായിരിക്കുന്നു പെയിന്റിംഗ്.
ലക്ഷ്മീ..........ഈ ചിത്രങ്ങളില്‍ നിന്നു കണ്ണു മാറ്റാന്‍ തോന്നുന്നില്ല, ഇനിയൂം ചിത്രങ്ങള്‍ ഇവിടെ കൊടുക്കൂ.....സാഹിത്യകാരിയല്ലെന്നു സ്വന്തമായി, അവരോധിച്ചതിനാല് പറയട്ടെ.... ഒരു തികഞ്ഞ ചിത്രകാരി, ഇനിയും വരക്കൂ...ഭാവുകങ്ങള്‍
നന്നായിരിക്കുന്നു...
ലക്ഷ്മീ, ഇതൊരു നല്ല തുടക്കമാകട്ടെ.
കൃഷ്ണലീലകള്‍ ഏതൊരു ചിത്രകാരനും/രിക്കും
പ്രിയപ്പെട്ടതു തന്നെ. അത്രമാത്രം വിശാലമാണാ കാന്‍വാസ്.
യമുനയും വൃന്ദാവനവും ഗോക്കളും മയിലുകളും.
പിന്നെ ഹൃദയം തുളുമ്പുന്ന ഭക്തിയും...
good.
ദാസിന്റെ സത്യമിദം എന്ന ബ്ലോഗിന്റെ വാലിലൂടെ ഊര്ന്നിറങ്ങിയതാണിവിടെ. കണി മോശമായില്ല എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
ഗുരുവായൂരപ്പന് അനുഗ്രഹിക്കട്ടെ.
വരയും കുലീനം...
(യുവാക്കളായ രാധയും കൃഷ്ണനും തമ്മിലെന്താണ് കൃഷ്ണേ? )
നല്ല പെയിന്റിംഗ്!
ഞാനും പണ്ടു വരക്കുമായിരുന്നു, ഇപ്പോഴില്ല.
നിത്യന്..:)
സപ്ന..‘ഒരു തികഞ്ഞ ചിത്രകാരി‘ എന്നു പറയാനും എനിക്ക് അശേഷം ധൈര്യമില്ല. എന്തങ്കിലുമൊക്കെ ആകുക എന്നത് ഒരു അനുഗ്രഹമാണ്, ഭാഗ്യമാണ്, സുഖമാണ്. ഒന്നും അല്ലാതായിരിക്കുന്നതും ഒരു സുഖമാണ്
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.
രഹിം, ഇരട്ടി മധുരം, തസ്കരവീരന്...ഒരുപാട് നന്ദി.
മുരളി മേനോന്..പ്രാര്തനകള്‍ക്ക് നന്ദി, നന്ദി
മുരളിക.....(യുവാക്കളായ രാധയും കൃഷ്ണനും തമ്മിലെന്താണ് കൃഷ്ണേ? )
എന്താണ് മുരളികേ..? എനിക്കു തോന്നണു, അവര്‍ക്കും മുരളികയുടെ അതേ തൊഴിലാണെന്ന് :)
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി കെട്ടോ
അതു കൊള്ളാ...അപ്പൊള്‍...ആ ളൊരു ഒശതി[മിടുകി] ആണ്ല്ലെ?congrats....kooduthal...varakku!
sory..varakkukayalla! kooduthal..chitram..ezuthu..
കൊള്ളാമല്ലോ.
:)
super chithram..
എനിയ്ക്കിഷ്ടമാണ്, അഭിപ്രായം പറയാനാളല്ല.
ലക്ഷ്മി...,
ചിത്രം വളരെ നന്നയിട്ടുണ്ടു
പടിച്ചിട്ടുണ്ടോ? ('da' enna aksharam thiruththiyere enikkariyilla)
Acryilic is now a wonderfull medium. Try it. Also oilpastles can be used.
:)
കവിതയിലും വരയിലുമാണെന്റെയും രക്ഷപെടല്‍.
നിഗൂഡഭൂമി, ശ്രീ, ക്രാക്സ്, റെജി[അങ്ങിനെ തന്നെയല്ലേ പേര്] ...നന്ദി
കല..കലയുടെ എഴുത്തുകള്‍ കണ്ടിട്ടുണ്ട്. ചിത്രങ്ങള്‍ പോസ്റ്റിയിട്ടുണ്ടോ? ഞാനൊന്നും കണ്ടിട്ടില്ല.
ഏക്രിലിക് ചെയ്തിട്ടുണ്ട്. ഒരുപാടില്ല. കാരണം quick drying എന്നത് അതിന്റെ ഒരു drawback ആണ്. കളര്‍ ബ്ലെന്‍ഡിങ്ങിന് അത് അധികം സമയം തരുന്നില്ല. ചെയ്ത ചിലവ ഞാന്‍ പോസ്റ്റാം
വാട്ടര്‍ കളറിലും ഓയിലിലുമാണ് കൂടുതല്‍ ചെയ്തിരിക്കുന്നത്. ഓയില്‍ ആണ് ഏറ്റവും ഇഷ്ടം. കാരണവും അതു തന്നെ, കളര്‍ ബ്ലെന്‍ഡിങ് തരുന്ന ആ satisfaction. പക്ഷെ ഇവിടെ യു കെ യില്‍ വന്ന ശേഷം, ഇവിടത്തെ ക്ലൈമറ്റിന്റെ ആണോ അതോ മെറ്റീരിയത്സിന്റെ ആണോന്നറിയില്ല, ഏക്രിലിക്കിനെക്കാള് വേഗത്തില്‍ ഓയില്‍ പെയിന്റ് ഡ്രൈ ആകുന്നു. നാട്ടില്‍ നിന്നുള്ള മറ്റീരിയത്സ് ഉപയോഗീച്ചു നോക്കി. കഥ തഥൈവ.
പിന്നെ പഠിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ചെറുപ്പത്തിലെ തുടങ്ങി ശിക്ഷണമൊന്നുമില്ലാതെയാ ചെയ്തേ. ജോലി ആയതിനു ശേഷം ഒരിടത്തു ജോയിന്‍ ചെയ്തെങ്കിലും ഒരു അഞ്ചു മാസത്തില്‍ കൂടുതല്‍ പോകാന്‍ സാധിച്ചില്ല.[ഠ എന്ന അക്ഷരം, shift press ചെയ്തു പിടിച്ചിട്ട് 't'യും അല്ലാതെയുള്ള 'h'ഉം]
Beautiful work, Lakshmy..
ചിത്രം വളരെ നന്നായിട്ടുണ്ട്... ഓയില്‍ കുടി ആയതു കൊണ്ടു വളരെ നല്ലത്.എന്താ ഇപ്പൊ പറയുന്നതു..very impressive
ലക്ഷ്മീ
വരാന്‍ ലേശം വൈകി.ക്ഷമിക്കുക..ചിത്രം നന്നായിരിക്കുന്നു..എങ്കിലും മനസ്സിലെ ഭാവനയും വിരലുകളുടെ ഒഴുക്കും ഒന്നിപ്പിച്ച് ഒന്നു ശ്രമിച്ച് നോക്ക്..ലക്ഷ്മിക്കതു സാധിക്കും.ആശംസകള്‍!
Though there is no novelty I can project from this canvas, ur painting is excellent and ur theme adoption is remarkable indeed. Moreover, u r a talented artist…
വി. ആര്. ഹരിപ്രസാദ്, അശ്വതി, തണല്‍, ഷാജി കെട്ടുങ്ങല്‍...ഒരുപാടു നന്ദി
അതു ശരി,അപ്പോയിങ്ങേരു നേരത്തേയിവിടെ പരിപാടി തുടങ്ങിരുന്നു അല്ലേ ? കൊള്ളാല്ലോ വീഡിയോണ്.
ലക്ഷ്മി,
വെറുതെ നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതു ശരിയാവില്ല. കൃഷ്ണഭക്തയായത് കോണ്ടാവാം, ചിത്രങ്ങള്‍ക്കൊക്കെ നല്ല മിഴിവുണ്ട്. ഇടയ്ക്കൊന്ന് ലാന്‍ഡ്സ്കേപ്സ് വരയ്ക്കാന്‍ സമയം കണ്ടെത്തുമോ ?
ഓഫ് : ഞാനും പണ്ട് വരയ്ക്കുമായിരുന്നു ഒരുപാട്. ഉദാഹരണത്തിന് ഞാന്‍ ഇപ്പോ മമ്മൂട്ടിയെ വരച്ചു എന്നിരിക്കട്ടെ. ആരും പറയില്ല മോഹന്‍ലാല്‍ അല്ലാന്ന്. അഭിനന്ദനം കൊണ്ട് പൊറുതി മുട്ടിയപ്പോ ഞാന്‍ നിര്‍ത്തി :))
ലക്ഷ്മി വളരേ വൈകിയാണ് ഇവിടേയെത്തിയതെന്ന് തോന്നുന്നു. സാരമില്ല , വരകള്‍ നന്നായിരിക്കുന്നു. മറ്റു രചനകളും മനോഹരം തന്നെ. അഭിനന്ദനങ്ങള്‍
മുരളികയുടെ ഉദ്ദേശ്യശുദ്ധിയെ തെറ്റിദ്ധരിച്ചിരിക്കുന്നു.... :(
യുവാവായ കൃഷ്ണന് രാധയെ കണ്ടതായി അറിയുമോ എന്നാണ് ചോദ്യം .... ?
യ്യോ മുരളിക..അതിപ്പൊഴും അങ്ങു വ്യക്തമായില്ലല്ലൊ ഈ ‘കണ്ടതായി’ എന്ന പ്രയോഗം. യുവാവായ കൃഷ്ണന് രാധയിലെ ‘യുവതിയെ’ കണ്ടോ എന്നാണൊ ചോദ്യം? രാധയിലെ അസാധ്യ ഭക്തിയും പ്രേമവും കണ്ടു എന്നെനിക്കറിയാം.
മനോഹരമായിരിക്കുന്നു...ലക്ഷ്മി ആളൊരു പുലി തന്നെ...
നല്ല ചിത്രങ്ങള്‍. വരക്കാന്‍ കഴിയുക അതൊരു ഭാഗ്യമാണ്.
നല്ല ചിത്രങ്ങള്‍ മാത്രമല്ല നല്ല വാക്കുകളും വിരല്‍തുമ്പിലൂടെ ഊര്‍ന്നിറങ്ങിയിരിക്കുന്നു... കൂടുതല്‍ പ്രതീക്ഷിക്കട്ടെ...
വരകള്‍, വര്‍ണങ്ങള്‍,കഥ, (കവിത?) ഈ ബഹുമുഖപ്രതിഭയുടെ സൃഷ്ടി , പ്രത്യേകിച്ചു ഈ ചിത്രങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
എഴുതുക... വരക്കുക്ക...പാടുക.. ജീവിക്കുക..നന്മകള് നേരുന്നു. കുഞ്ഞുബി
എന്തിത്ര വൈകി ന്താന്‍ കാണാന്‍??വാക്കുകള്‍ക്കപ്പുറം സോദരീ .....
ഇതെനിക്ക് ഭയങ്കര ഇഷ്ടായി.
ഒന്നൂല്ലെങ്കിലും എന്റെ ഗുരൂന്റെയല്ലേ ശിഷ്യ... ? :) :)
ആദ്യമായി സന്തര്ശ്ശിക്കുകയാണ് ഒരു പാട് വരച്ചിരിക്കുന്നു എന്നു തോന്നുന്നു കാഴ്ച്ചയില്‍ ഭക്തചിത്രകാരിയാണെന്നു തോന്നുമെങ്കിലും അതിലും ഒരു പ്രതിബദ്ധത നിറഞ്ഞുകാണുന്നു ഈ നാടകക്കാരന്
തന്റെ ഒരു ചിത്രം ചിതലരിച്ചതിന്റെ ദുഖ:ങ്ങള് പങ്കുവെച്ചുവല്ലോ...അതിന്റെ വേദന ഒരുപാട് അനുഭവിച്ചവനാണ് ഈ നാടകക്കാരനും നാടകക്കാരന് എഴുതിയ നിരവധി സ്ക്രിപ്റ്റുകള്‍ ഇക്കൂട്ടത്തില്‍ പെട്ടു പോയിട്ടുണ്ട്.ആ വിഷമത്തില്‍ നിന്നും ലക്ഷ്മിക്കു കരകയറാം..ചിത്രങ്ങള്‍ അവശേഷിച്ച ഭാഗം ഒരു ഫോട്ടോഷോപ്പ് സ്പെഷലിസ്റ്റിന്റെ അടുത്ത് കാണിച്ചാല്‍ പൂര്‍ത്തികരിച്ചു തരും .നാടകക്കാരന് എന്തു ചെയ്യും കുട്ടി മരിച്ച അച്ച്നെപ്പോലെ കൂരയുറ്റെ ഒരു മൂലയില്‍ ഇരുന്നു മോങ്ങാമെന്നല്ലാതെ
ലക്ഷ്മി ms paintil modify ചെയ്ത ആ ചിത്രം ഞാന്‍ ഫോട്ടോഷോപ്പില്‍ ഒന്ന് ട്രൈ ചെയ്തിട്ട്രുണ്ട്. മൈയിലില്‍ അയക്കാം.....മൈല്‍ ഐഡി നാടകക്കാരനു മൈയില്‍ ചെയ്യൂ.
നന്ദി നാടകക്കാരൻ. എന്റെ ID lakzkumar@yahoo.co.uk
Nice work
:-)
Post a Comment