Sunday, 4 January 2009

Kissing angels [In water colour]
2003ൽ വാട്ടർ കളറിൽ ചെയ്ത പെയിന്റിങ്

71 comments:

ശ്രീഹരി::Sreehari said...

ചിത്രം വളരെ നന്നായിരിക്കുന്നു ലക്ഷ്മീ...
പക്ഷേ ചുംബിക്കുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാ...
(എവിടെയോ വായിച്ചത് പെട്ടെന്നോര്‍‌മ വന്നു എന്നു മാത്രം)

നട്ടപിരാന്തന്‍ said...

ലച്ചിമി.......

എന്റെ ഏറ്റവും പ്രിയപ്പെട്ട വെബ്സൈറ്റായ www.annegeddes.com പോയി, ജീവനുള്ള മാലാഖമാരെ കണ്ടതാ‍യി തോന്നി....

അതിലെ ചില തുടിക്കുന്ന ചിത്രങ്ങള്‍ പോലെ മനോഹരം.

ചിത്രങ്ങള്‍ വരയ്കൂന്നവരോട് അസാധ്യ അസൂയയുമാണ്.

sreeNu Guy said...

മനോഹരമായിരിക്കുന്നു

വാഴക്കാവരയന്‍ said...

എനിക്ക് ഒത്തിരി ഇഷ്ടമായി ഇത്. ഞാന്‍ ഇതു കോപ്പി ചെയ്ത് ഡെസ്ക് ടോപ്പില്‍ ഇട്ടിരിക്കുവാ‍ണ്. എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഒരു ആശംസയായി ഇത് അയച്ചോട്ടെ?

Jithendrakumar/ജിതേന്ദ്രകുമര്‍ said...

നല്ല ചിത്രം!! ഇപ്പോഴും വരയുണ്ടോ?

സി. കെ. ബാബു said...

ആ പെങ്കൊച്ചു് അവന്റെ കരണക്കുറ്റിക്കു് ഇപ്പൊ തല്ലും! അതറിഞ്ഞാവും ആ ചെക്കന്‍ തടുക്കാന്‍ കൈപൊക്കുന്നതു്!

“തല്ലുന്ന മാലാഖയും തടുക്കുന്ന പയ്യനും!” :)

...പകല്‍കിനാവന്‍...daYdreamEr... said...

വരകളുടെ മായാ പ്രപഞ്ചത്തിലെ മാലഖയാവട്ടെ ഈ പുതുവര്‍ഷത്തില്‍ ..! എല്ലാ ആശംസകളും... നല്ല ചിത്രം... ഓയില്‍ ചെയ്യാറുണ്ടോ?

ശിവ said...

എത്ര നന്നായി വരച്ചിരിയ്ക്കുന്നു.......

രണ്‍ജിത് ചെമ്മാട്. said...

സകലകലാവല്ലഭ!!!!
ആശം‌സകള്‍....

അഗ്രജന്‍ said...

വളരെ നന്നായിരിക്കുന്നു ചിത്രം...


ആ ചെക്കന് കിസ്സ് ചെയ്യാന് അത്രയ്ക്കങ്ങട്ട് താത്പര്യമില്ലാത്ത പോലെ :)

ബിന്ദു കെ പി said...

മനോഹരമായിരിക്കുന്നു ലക്ഷ്മി,പുതുവർഷത്തിലെ ഈ പുത്തൻ പോസ്റ്റ്. ജീവൻ തുടിക്കുന്ന ചിത്രം.

lakshmy said...

ശ്രീഹരി..നന്ദി. ശ്രീഹരി പറഞ്ഞ കാര്യം ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ആ ചെക്കൻ‌കൊച്ച് അത് കേട്ടിട്ടില്ല എന്നു തോന്നുന്നു.

നട്ടപ്പിരാന്തൻ..നന്ദി. ഫെയറി ചിത്രങ്ങൾ എന്റെ ജീവനാണ്. ഇതും ഒരു ഫെയറികഥയിലെ ഒരു കൊച്ചു ചിത്രത്തിനെ വലുതാക്കി വരച്ചെടുത്തതാണ്. തന്ന ലിങ്കിൽ ഞാനുമൊന്നു പോയി നോക്കുന്നുണ്ട്

sreenu guy...നന്ദി

വാഴക്കാവരയൻ..നന്ദി. അങ്ങിനെ ആയിക്കോട്ടെ

ജിതേന്ദ്രകുമാർ..നന്ദി.ഈ പെയിന്റിങ്ങ് ബ്ലോഗ് തുടങ്ങുന്നതിന് കുറേ മുൻപ് വരച്ച ചിത്രങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്ത എല്ലാ ചിത്രങ്ങളും. കാല് വയ്യാതെ നാട്ടിലായിരുന്നപ്പോൾ ഒരു പുതിയ ചിത്രത്തിന് സ്കെച്ചിട്ടു. കാല് മടക്കാനാവാത്ത അവസ്ഥയിൽ, ഇരുന്നു ചെയ്യാനുള്ള ബുദ്ധിമുട്ടു കൊണ്ട് സ്കെച്ചിങ് പോലും പൂർത്തിയാക്കിയില്ല. നല്ലൊരു മടിച്ചിയാ ഞാൻ. കയ്യിലുള്ള സ്റ്റോക്ക് ഏതാണ്ട് തീരാറായി. ഇനി വീണ്ടും ബ്രെഷ് എടുക്കേണ്ടി വരും തുടർന്നും പോസ്റ്റ് ചെയ്യണമെങ്കിൽ.

സി.കെ. ബാബു...യ്യോ!! അതിനങ്ങിനെയും ഒരു വ്യൂവിനു സാധ്യത ഉണ്ടോ?! സന്ദർശനത്തിനു നന്ദി കെട്ടോ

പകൽക്കിനാവൻ..ആ ആശംസ ഫലിക്കാൻ എനിക്കും ആഗ്രഹമുണ്ട്. നന്ദി. ഓയിൽ ചെയ്യാറുണ്ട്. ഇവിടെ തന്നെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്

ശിവ..നന്ദി

രൺജിത്..നന്ദി

അഗ്രജൻ..നന്ദി. അഗ്രജൻ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു. ബെഡക്ക് ചെക്കൻ!

ബിന്ദു.കെ.പി..നന്ദി

ചങ്കരന്‍ said...

അതിഗംഭീരമായിരിക്കുന്നു, ഇനിയും നന്നായിവരക്കാനാകട്ടെ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലക്ഷ്മ്യേച്ചി, ഇനി ഇപ്പൊ ഞാന്‍കൂടെ പറഞ്ഞിട്ടൂ വേണോ... സ്പാറി.
ഇനി വീണ്ടും ബ്രെഷെടുക്കേണ്ടി വരുംന്നുള്ളത് ഒരു നല്ല കാര്യാ... പുത്യേചിത്രങ്ങളും ഞങ്ങക്കൊന്നു കാണാലോ...
ഇനി വരയ്ക്കുമ്പോ ഓര്‍ത്തോളാ... ബ്ലോഗിലേക്കുംകൂടെയാണു വര. കമ്മെന്റാന്‍ ഞങ്ങളൊക്കെ കാണേം ചെയ്യും! ങ്ങഹാ.. [ഭീഷണീ.] :)

JA said...

ലക്ഷ്‌മി,
ചിത്രം നന്നായി. പുതുവത്സരാശംസകള്‍ നേരുന്നു(2009 ഇനിയും ബാക്കി 361 ദിവസമുണ്ടേയ്‌).

സംഗതി ചുംബനമായതുകൊണ്ട്‌, ആവേശപ്പെടുന്ന സഖാക്കള്‍ ഇതു കൂടി വായിക്കാന്‍ അപേക്ഷ.

ഇ.എ.സജിം തട്ടത്തുമല said...

നല്ല പടങ്ങള്. പുതുവത്സരാശംസകള്!

പാമരന്‍ said...

!

മുസാഫിര്‍ said...

ആകാശത്തിലെ മരം അല്ലെ , അപ്പോ കണ്ണ് തുറന്നും ചൂംബിക്കാം.

nishad said...

വളരെ നന്നായിരിക്കുന്നു ലക്ഷ്മിയെച്ചി,
ഒരു കാര്യാം എനിക്ക് തോന്നിയത് ഞാന്‍ പറയട്ടെ.
സാധാരണ വാട്ടര്‍ കളര്‍ പെയിന്റിംഗ് ചെയ്യുമ്പോ വൈറ്റ് പെയിന്റ് ഉപയോഗിക്കില്ല.
ചിലന്തി വലയൊക്കെ വളരെ നന്നായിട്ടുണ്ട്. അത് പോലെ അങ്ങേലിന്റെ മുഖവും ക്യൂട്ട് ആയിട്ടുണ്ട്‌.

lakshmy said...

ചങ്കരൻ, കു.ക.ഒ.കു.കെ,JA, ഇ.എ.സജിം തട്ടത്തുമല,പാമരൻ, മുസാഫിർ, നിഷാദ്..നന്ദി

നിഷാദ് പറഞ്ഞതു ശരിയാണ്. ഇവിടെ പെൺ എയ്ഞ്ചലിന്റെ ഉടുപ്പിലും ശരീരഭാഗങ്ങളിലുമുള്ള വെളുപ്പു നിറത്തിന് ഞാൻ പേപ്പറിന്റെ വെളുപ്പ് ഉപ്പയോഗപ്പെടുത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ അവയുടെ ചിറകുകൾ, ചിലന്തിവല എന്നതിനൊക്കെ വൈറ്റ് കളർ ഉപയോഗിച്ചിട്ടുണ്ട്. ചില സൂഷ്മ വശങ്ങളിൽ എനിക്കത് പലപ്പോഴും വേണ്ടി വന്നിട്ടുണ്ട്. ഇതിനെ കുറിച്ച് മുൻപൊരിക്കൽ നന്ദകുമാർ ചോദിച്ചതിന് ഒരു വിവരണം ഞാൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്

B Shihab said...

chitra kalaye patty oru chukkum ariyilla enkilum parayatte
lekshmy,
മനോഹരമായിരിക്കുന്നു
and expect more

Sureshkumar Punjhayil said...

:)

വികടശിരോമണി said...

ഷബാഷ്,ലക്ഷ്മ്യേട്ത്തീ.ഈ മാലാഖമാർക്കീ പണിയൊക്കെ ഉണ്ടല്ലേ:)

lakshmy said...

ഷിഹാബ്, സുരേഷ്കുമാർ..നന്ദി

വി.ശി...ശരിക്കൂട്ടോ വി.ശി കൊച്ചേ. ഞാനും അതോർത്തു. സന്ദർശനത്തിനു നന്ദി

കുമാരന്‍ said...

nalla painting

ബൈജു (Baiju) said...

ചിത്രം നന്നായിട്ടുണ്ട്.

ഈ ചിത്രം Keats ന്‍റ്റെ Ode on a Grecian Urn ലെ ചുംബനോത്സുകരായ് നില്‍ക്കുന്ന വേളയില്‍ മരവിവിപ്പിക്കപെട്ട കമിതാക്കളെ ഓര്‍മ്മിപ്പിച്ചു.

നന്ദി

smitha adharsh said...

അസ്സലായിരിക്കുന്നു...ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്.

പ്രയാസി said...

നല്ല ചിത്രം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മനോഹരം!

sereena said...

വാതില്‍ പഴുതിലൂടെ കേട്ടു, എനിക്ക് ഒരുപാടു ഇഷ്ടമുള്ള ആ പാട്ടു ലക്ഷ്മി മനോഹരമായി പാടി. ഇപ്പോള്‍ നിറങ്ങളുടെ ഈ വഴിയില്‍ വന്നു നില്ക്കുമ്പോള്‍ വീണ്ടും മനസ് നിറയുന്നു .... ജീവിതം ഇനിയും എത്ര വിസ്മയങ്ങളാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്‌?
really great!

മേരിക്കുട്ടി(Marykutty) said...

വളരെ നന്നായിരിക്കുന്നു!!! ഒരു exhibition സംഘടിപ്പിച്ചു കൂടെ??

ajeesh dasan said...

haai...lakshmichechi...
ee cuithram ushaar.....
aashamsakal....

sreekkuttan said...

സ്വപ്നങ്ങള്‍ കൊണ്ടുള്ള
ചിറകുകള്‍ സ്വന്തമായുള്ള
പെണ്‍കുട്ടി സ്വയം മറന്ന്‌
ചുംബനം സ്വീകരിക്കുന്നു...
പയ്യന്‍ അത്‌ കണ്ണ്‌ തുറന്ന്‌
ആസ്വദിച്ചുകൊണ്ട്‌ തന്നെ ചെയ്യുന്നു..:)

പക്ഷെ ആണ്‍കുട്ടിയുടെ
കാലുകള്‍ വലയ്ക്കും
ഇലയ്ക്കും മുകളിലാണ്‌...
കാരണം അനുഭവിക്കേണ്ടത്‌
ഏറ്റവുമൊടുവില്‍ ഇഷ്ടന്‍
തന്നെയാവണമല്ലോ..അല്ലേ ലക്ഷ്മീ....

എന്തായാലും പടം
നന്നായി നല്ല വര അതുപോലെ
തന്നെ കളറിംഗും.....
ഞാന്‍ പറഞ്ഞുപഠിപ്പിച്ചതൊന്നും
മറന്നില്ല...അല്ലേ.....
നന്നായി...:)

K M F said...

nice

രഘുനാഥന്‍ said...

Good Drawing......

ആര്യന്‍ said...

ഹേയ്... ഈ പെയിന്റിംഗ് കിടിലന്‍ ആയിരിക്കുന്നല്ലോ...
കുറേശ്ശെ മാത്രം വരയ്ക്കാന്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍റെ അസൂയാപൂര്‍ണ്ണമായ അഭിനന്ദനങ്ങള്‍...
(മാലാഖമാരും kiss ചെയ്യും എന്ന് ഇപ്പഴാ കാണുന്നെ :P)
Very cute...

പൊറാടത്ത് said...

ഓ.. ഇതൊക്കെ കയ്യിലുണ്ടല്ലേ..!! മനോഹരം..

OAB said...

വരച്ച ചിത്രങ്ങൾ കണ്ടാൽ കുറേ നേരം അതും നോക്കിയിരിക്കും. പിന്നെ ഒരു തീരുമാനം എടുക്കും ഇൻശാ‍അള്ളാ കുറേ ചിത്രങ്ങൾ ഉടൻ വരക്കണം...ഇത് കണ്ടപ്പോഴും മനസ്സിൽ അത് തന്നെ.
ഉം....നടന്നത് തന്നെ. മടി!.

വരക്കുന്നവരെയും, വരച്ചതും ഇഷ്ടപ്പെടുന്ന, ചെറുതായി വരക്കാൻ അറിഞ്ഞിട്ടും അതിൻ സമയം കണ്ടെത്താൻ കഴിയാത്തവൻ ഞാൻ, ഒഎബി.

:: niKk | നിക്ക് :: said...

Excellent Job :-)

lol @ ഇയ്യോ പ്ലീസ് എച്ച്മിപിയേ. പഞ്ഞൊക്കെല്ലേ. ന്നെ ന്റെ അമ്മ തല്ലൂല്ലേ

Kidu :-D Like it, thanks :-)

BS Madai said...

വൈകിയാണെങ്കിലും പുതുവല്‍സരാശംസകള്‍..

ഈ വരയരെയും പെയിന്ടടിക്കരെയും (മനസ്സിലായല്ലോ ആരെയാ ഉദ്ദേശിച്ചതെന്ന്) പാട്ടുകാരെയും ഒന്നും എനിക്കിഷ്ടമല്ല!! കാണുമ്പോ തന്നെ കലികയറും.. മറ്റൊന്നും കൊണ്ടല്ല ഭയങ്കര അസൂയ തന്നെ!!
ചിത്രം പതിവുപോലെ നന്നായിട്ടുണ്ട് കേട്ടോ. അഭിനനന്ദനങ്ങള്‍...

..:: അച്ചായന്‍ ::.. said...

ചേച്ചി .. ഒരു വല്ലാത്ത രസം ഇ ചിത്രം കാണാന്‍ വളരെ മനോഹരം ... ഞാനും ഇതിന്റെ ഒരു കോപ്പി അങ്ങ് എടുക്കുവാ കേട്ടോ
വേറെ ഒന്നിനും അല്ല ചുമ്മാ നല്ലൊരു കളക്ഷന്‍

Typist | എഴുത്തുകാരി said...

ഇതും ഉണ്ടോ കയ്യില്.കൊള്ളാല്ലോ.അസ്സലായിട്ടുണ്ട്‌.

അരുണ്‍ കായംകുളം said...

ലക്ഷ്മിചേച്ചിയേ:പറയാതിരിക്കാന്‍ വയ്യ,സൂപ്പര്‍.പടം വരയ്ക്കുന്ന കാര്യത്തില്‍ ഒരു പുലിയാണന്ന് എനിക്ക് നേരത്തെ അറിയാം,ഒരിക്കല്‍ കൂടി അങ്ങ് പറയുകയാ 'ഇതും ബോധിച്ചു'

തിരുവല്ലഭൻ said...

എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.com

Achooss. said...

കിടിലം...കിടിലം......

Kichu $ Chinnu | കിച്ചു $ ചിന്നു said...

:) cute

Suresh ♫ സുരേഷ് said...

എത്ര മനോഹരമായി ചെയ്തിരിക്കുന്നു !!! .. ഒരു നേര്‍വര പോലും ശരിക്കും വരയ്ക്കാനറിയാത്ത എനിക്ക് കണ്ണു മിഴിച്ചു നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ :)..

അഭിനന്ദനങ്ങള്‍ !!!

Najeeb Chennamangallur said...

ആ മരകൊമ്പിലിരുന്നു പരസ്പരം സ്നേഹമൂട്ടുന്ന ഒരു ഇണയായിരുന്നെങ്കില്‍ എന്നു കൊതിച്ചു പൊവുന്നു. വറ്റാത്ത സ്നേഹത്തിന്റെ ഉറവകള്‍ തേടുന്ന ഊഷര മനസ്സുകളേ ഇതിലേ ഇതിലേ...
സ്നേഹതിന്റെ മാലാഖമാര്‍ ....

nishad said...

helo lakshmi chechee sukamaano?

My......C..R..A..C..K........Words said...

മനോഹരം

ശ്രീ said...

ചിത്രം മനോഹരമായിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍!

പെണ്‍കൊടി said...

വര കൊള്ളാം...
കുറെ കാലമായി ഞാന്‍ പെന്‍സില്‍ സ്കെറ്റ്ച് മാത്രമെ ചെയ്യുന്നുണ്ടായിരുന്നുള്ളു.. ഇനി പെയ്ന്റുകള്‍ പൊടി തട്ടി എടുക്കണം.. പ്രചോദനമായി ട്ടോ...

- പെണ്‍കൊടി...

ശ്രീഇടമൺ said...

ചിത്രം വളരെ നന്നായിട്ടുണ്ട്...

ആശംസകള്‍...

ഗീത് said...

ചിത്രം സുന്ദരം ലക്ഷ്മീ.

നിഷാ‍ദ്.............. said...

ഹായി ചേച്ചി....ബ്ലോഗിന്റെ ലോകത്തില്‍ ഞാന്‍ പുതിയതാ‍...അത് കൊണ്ട് എന്നെ മനസ്സിലായി കാണത്തില്ല....ഞാന്‍ നിഷാദ്...വരകളും വര്‍ണങ്ങളും ഒത്തിരി ഇഷ്ടമാണ്.....water clor,oil panting,pencil sketch, ഇതൊക്കെ ചെയ്യുന്നവരോട് വല്ലാത്ത അസൂയയാണ്...എനിക്ക് ഇതിലോന്നും വരക്കന്‍ അറിയത്തില്ല... :) .. ചെച്ചിയുടെ panting കൊള്ളാം....ഞാന്‍ ഇനി സ്തിരം ഇവിടെ വരും....പുതിയ ചിത്രങ്ങള്‍ കാണാന്‍

ഏറനാടന്‍ said...

അയ്യേ! ഈ കൊച്ചുമാലാഖകുട്ട്യോള്‌ കിസ്സ് ചെയ്തുകളിക്ക്വേ?
ലക്ഷ്മീ വര കൊള്ളാം.
എല്ലാ ചിത്രങ്ങളും ഫോട്ടോകളും കണ്ടു. ഒരു എക്സിബിഷനുള്ളവ ഉണ്ടല്ലോ.. ആശംസകള്‍.

നിഷ്ക്കളങ്കന്‍ said...

സൂപ്പ‌ര്‍ പെയിന്റിംഗ് ല‌ക്ഷ്മീ

Binu said...

മനോഹരമായിരിക്കുന്നു...

വീ കെ said...

ലക്ഷ്മിയേച്ചി,
നന്നായിരിക്കുന്നൂട്ടൊ....
ഇച്ചിരി അസൂയയും ഇല്ലാന്ന് പറഞ്ഞൂടാ..

Anonymous said...

ലക്ഷ്മിയോട്.....
റീയലിസത്തിന്റെ ചുമരുപറ്റി മിഴിവാര്‍ന്നചിത്രങ്ങള്‍ വരച്ചിരിക്കുന്നത് കണ്ടു ..വളരെ നല്ലത് . ഈ നാടകക്കാരനും അല്‍പ്പം വരയ്ക്കുമായിരുന്നു..ആദ്യം ടെയ് ലറായിരുന്ന അമ്മ ഷര്‍ട്ടൈന്റെ കോളറിനു വെക്കാന്‍ വാങ്ങിയ വലിയ ക്യാന്‍വാസ് അടീച്ചുമാറ്റി ഒരു ഫ്രൈമില്‍ അടിച്ച് ഒരു വലിയചിത്രകാരനെപ്പോലെ ആയിരുന്നു വരച്ചത്...അതില്‍ രാത്രിയുടെ കണ്ണൂകള്‍ തിരയുന്നത് എന്ന തലക്കെട്ടില്‍ നഗ്നയായ ഒരു പെണ്‍കുട്ടിയും അവള്‍ക്കു ചുറ്റും പല നിറത്തിലുള്ള കണ്ണൂകളും ഒരു വാടിത്തളര്‍ന്ന പൂവും...ഇതായിരുന്നു കണ്ടെന്റ് എതാണ്ട് 10ല്‍ പഠിക്കുമ്പോഴാണ് ഇതു വരച്ചത് .ഇതു കണ്ട പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും സര്‍വ്വോപരി ഓരു നല്ല നടനും നാടകക്കാരന്റെ സുഹ്രുത്തും ആയ കെ കെ ആര്‍ വെങ്ങര ഒരിക്കല്‍ എന്നോട് പറഞ്ഞു..
നീ തുടക്കക്കാരനല്ലെ ...റിയലിസ്റ്റിക്കായി കുറേ..വരക്കൂ..എന്ന്. അതു പോലെ ഞാന്‍ പറയുന്നു ലക്ഷ്മി തുടക്കക്കാരിയല്ല എന്നു മനസിലായി കൂടുതല്‍ ഇമ്പ്രഷനിസ്റ്റ് ചിത്രങ്ങള്‍ കാണുകയും വരക്കുകയും ആളുകളിലേക്കു ചിന്തയുടെ തീക്കനല്‍ കോരിയിടുന്നവയും ശക്തമായ പ്രതികരണങ്ങളായും ഉള്ള ചിത്രങ്ങള്‍ വരക്കൂ‍ എല്ലാവിധ ആശംസകളും ..
കൂടെ നാടകക്കാരന്‍ ഒരു തുടക്കക്കാരന്‍ ആയതു കൊണ്ടൂ പറയുകയാണ് ..എന്റെ പോസ്റ്റുകളും ഇടയ്ക്കു ഒന്ന് ശ്രദ്ധിക്കണം..എല്ലാവിധ ആശംസകളും..

Satheesh Haripad said...

മനോഹരമായിരിക്കുന്നു ലക്ഷ്മീ... സ്നേഹത്തിന്റെ സന്ദേശം പരത്തുന്ന മാലാഘമാര്‍.

aneezone said...

Nice one lakshmy..

keep drawing

വിജയലക്ഷ്മി said...

Ethuvreyum molude ee vibhaagam sradhhichhillaa...ivide aadhyamaanu..ee varachha chithrathhinu jeevan thudippullathupole thonnunnu...athimanaoharam...

ഗൗരിനാഥന്‍ said...

ശ്രീഹരി പറഞ്ഞതാ ആദ്യം എനിക്കൂം ഓര്‍മ്മ വന്നതു..പക്ഷെ ചിത്രം ഗംഭീരം

pattepadamramji said...

ഞാനീ വഴിക്ക്‌ ആദ്ധ്യമായി വന്നതാണ്‌. ചിത്രങ്ങള്‍ കണ്ട്‌ അന്തം വിട്ടിരിപ്പാണിപ്പോഴും. എല്ല ചിത്രങ്ങളും നോക്കി. എല്ലാം അതിഗംഭീരമായിരിക്കുന്നു. ഇനിയും ഇതിലെ വരാം. കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടാകുമല്ലൊ അല്ലെ?

അഭിനന്ദനങ്ങള്‍....

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്
ആശംസകള്‍....

റാണി അജയ് said...

എന്‍റെ മകള്‍ക്ക് ഏറ്റവും ഇഷ്ടപെട്ട പെയിന്റിംഗ് ഇതാണ് ... അവളുടെ പ്രിയപ്പെട്ട മാന്ത്രിക ലോകത്തെ കൂട്ടുകാര്‍ ... നന്നായിട്ടുണ്ട്

കുക്കു.. said...

hii.lakshmi chechi..nalla chithram


im new to blog world...
time permits...visit my world also

ശ്രീ..jith said...

ചേച്ചീ നന്നായിട്ടുണ്ട് ... മാലാഖമാര്‍ ഭൂമിയിലേക്ക് വന്നിരിന്നുവെങ്കില്‍ എന്നുപോലും ചിന്തിച്ചു പോയി ...
ഭാവുകങ്ങള്‍

റെമിസ് രഹനാസ് | Remiz Rahnas said...

angelsil ആണുങ്ങളും ഉണ്ടെന്നു ഇപ്പൊ മനസ്സിലായി :)

എന്‍.മുരാരി ശംഭു said...

നല്ല ചിത്രങ്ങള്‍ എന്ന് എത്രയോ പേര്‍ പുകഴ്ത്തിയിരിക്കുന്നു.പിന്നെ എന്തിന് എന്റെ ഒരു അഭിപ്രായം..? എന്റെ കവിത വായിച്ച് ആശംസൈച്ചതിന് പ്രത്യേകം നന്ദി.ഞാന്‍ സമയം പോലെ മറ്റ് ബ്ലോഗുകളും കാണാം.
നന്ദിയോടെ