Saturday, 1 November 2008

പക്ഷിശാസ്ത്രം...പക്ഷിശാസ്ത്രം...........

[ക്ഷമിക്കണം. പക്ഷിയുടെ ശാസ്ത്രീയമായ പേർ (അറിയില്ല) എന്നാണ് ഉദ്ദേശിച്ചത്.]

ഈയിടെ ഞങ്ങളുടെ വീട്ടുവളപ്പ് ഇടക്കിടെ സന്ദർശിക്കാറുള്ള ഈ പക്ഷിയെ കഴിഞ്ഞ വർഷത്തെ അവധിക്കു നാട്ടിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. ഇതിന്റെ പേര് ‘നാകമോഹിൻ’ എന്നാണെന്നാണ് എന്റെ ഇളയ ബ്രെദർ പറഞ്ഞത്. ഈ ഫോട്ടോസ് എടുത്തതും അവൻ തന്നെ. ഞാനിതിനെ കുറിച്ച് നെറ്റിൽ ഒരന്വേഷണം നടത്തി. ഒരു വിവരവും കിട്ടിയില്ല. ആരെങ്കിലും കണ്ടിട്ടുണ്ടോ ഈ പക്ഷിയെ?

118 comments:

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ippol kandu ii pakshiye
nalla photos

BS Madai said...

സുന്ദരന്‍ (അതോ സുന്ദരിയോ?!) പക്ഷി... ഇതേ പോലുള്ള, എന്നാല്‍ കളര്‍ ചുവപ്പും കറുപ്പും കലര്‍ന്നത്, ഞങ്ങളുടെ പറമ്പില്‍ കാണാറുണ്ട്. അതിനെയും നല്ല ഭംഗിയാ കാണാന്‍... എന്തായാലും നല്ല ചിത്രങ്ങള്‍. ലക്ഷ്മിക്കും അനിയനും അഭിനന്ദനങ്ങള്‍.

പ്രയാസി said...

ആദ്യമായിട്ടാ ഇങ്ങനൊന്നിനെ കാണുന്നത്!

ആണായിരിക്കും അതാ ഇത്ര ഗ്ലാമര്‍.

സൂമി എടുക്കാമായിരുന്നില്ലെ!?

ഗോപക്‌ യു ആര്‍ said...

പക്ഷിശാസ്ത്രകാരി..ലക്ഷ്മി....

lakshmy said...

‘ആണായിരിക്കും അതാ ഇത്ര ഗ്ലാമര്‍.‘

അയ്യെട..പെണ്ണായിരിക്കും. അതാ ഇത്ര ഗ്ലാമർ. പക്ഷെ ഭയങ്കര വെയ്റ്റാ. ക്യാമറ പുറകേയുണ്ടെന്നറിഞ്ഞപ്പോൾ കക്ഷിക്ക് ഭയങ്കര ഗമ.. പൊയ്ക്കളഞ്ഞു.

[പ്രെസന്റ് ഇക്കണോമിക് ക്രൈസിസിൽ പക്ഷിശാസ്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഗവേഷണത്തിലാ]

V.R. Hariprasad said...

Asian Paradise-flycatcher എന്നു ഗൂഗിള്‍ പറയുന്നു.
ഈ ലിങ്ക്‌ നോക്കൂ...
http://picasaweb.google.com/vagabondus.hibernicus/BirdsOfIndia20067#5044804751624685986
Paul Cullen എന്നയാളുടെ ശേഖരം)
അവന്‍തന്നെയല്ലേ ഇവന്‍?

V.R. Hariprasad said...

http://picasaweb.google.com/vagabondus.hibernicus/BirdsOfIndia20067#5044804751624685986

this is the link.

രണ്‍ജിത് ചെമ്മാട്. said...

ഇങ്ങനെയൊന്ന് നാട്ടിലുണ്ടോ?
മനോഹരം....
അറിഞ്ഞാല്‍ ഞങ്ങളെയുമറിയിക്കണേ....

lakshmy said...

നന്ദി ഹരിപ്രസാദ്. ഇവൻ ലെവൻ തന്നെ

ഇതിന്റെ മലയാളനാമം നാകമോഹിൻ എന്നു തന്നെയാകാം അല്ലെ? സ്വർഗ്ഗത്തേയും മയക്കുന്ന പക്ഷി

lakshmy said...

രൺജിത്...ഇത് നാട്ടിലെ എന്റെ വീട്ടുവളപ്പിലാ ഞാൻ കണ്ടത്

V.R. Hariprasad said...

ആയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:
http://en.wikipedia.org/wiki/Asian_paradise_flycatcher

lakshmy said...

ലിങ്കിനു വീണ്ടും നന്ദി ഹരിപ്രസാദ്. അപ്പോൾ ‘ഇവൻ’ ഒരു ‘ആണാണ്’ എന്നു വേദനയോടെ, നിരാശയോടെ സമ്മതിക്കുന്നു

[ഇനിയിപ്പൊ എല്ലാത്തിനും അഹങ്കാരമാകും]

lakshmy said...

bs madai കണ്ടത് ഈ ഗ്രൂപ്പിലെ subadult male ആണത്രെ [എന്നു ഹരിപ്രസാദ് തന്ന ലിങ്ക് പറയുന്നു] ഒരു മൈഗ്രേറ്റിങ് പക്ഷിയായ ഇവൻ അപൂർവ്വൻ തന്നെ

ബിന്ദു കെ പി said...

ഇങ്ങനെയൊരു പക്ഷിയെ ഞാൻ ആദ്യമായിട്ടാ കാണുന്നത്. പരിചയപ്പെടുത്തിയ ലക്ഷ്മിക്കും കൂടുതൽ വിവരങ്ങൾ തന്ന ഹരിപ്രസാദിനും നന്ദി

വേണു venu said...

BS Madai , പറഞ്ഞ ലക്ഷണം വച്ച് ഓലേ ഞാലി പക്ഷിയല്ല ഇതെന്നു മനസ്സിലാക്കുന്നു. പക്ഷേ കേരളത്തിലിതിനെന്താ പേരു്.?

വികടശിരോമണി said...

ഈ പക്ഷി വീട്ടിനടുത്തുള്ള മാവിൽ വന്നിരിക്കാറുണ്ട്.നാകമോഹിനി എന്ന പേരുതന്നെയാ കേട്ടിട്ടുള്ളത്.

സാജന്‍| SAJAN said...

ഇദെന്താ ഇത്ര നിരീക്ഷിക്കാന്‍?
ഇത് കാക്കയല്ലേ?
ദേ ഈ ലിങ്ക് നോക്കൂ

സാജന്‍| SAJAN said...

സ്മൈലി ഉണ്ടേ ഇബ്ടേ>>>>>>>> :)

lakshmy said...

അയ്യയ്യോ സാജൻ....എനിക്ക് വയ്യ :D))

വികടൻ...അതു നാകമോഹിനി അല്ല, നാകമോഹിൻ ആണത്രെ. ഇത് ഞാനൊരു ഫ്രെന്റിനോട് പറഞ്ഞപ്പോൾ, അതിന്റെ സൌന്ദര്യം കാരണം അതിനെ ‘നാകമോഹിനി’ എന്നു വിളിക്കാനാണിഷ്ടം എന്നു ‘ടിയാൻ‘ പറഞ്ഞു. SEE!!!!

പ്രിയംവദ-priyamvada said...

മനോമോഹനം...ആണായാലും പെണ്ണായാലും...
ഇന്ദുചൂഡന്റെ പുസ്തകത്തില്‍ നാകമോഹനെ പറ്റി വായിച്ച ഓര്‍മ ഉണ്ടു...പക്ഷെ സംഭവം കളര്‍ഫുള്‍ ആണെന്നാണു വിചാരിച്ചതു
qw_er_ty

കാപ്പിലാന്‍ said...

ഇത് നാക മോഹിനി അല്ല ,നാക മോഹനന്‍ ( :) :) )
ഇത് നാട്ടിലെ തുത്ത് കുലുക്കി പക്ഷി എന്ന് പറയും > :)

ഹരീഷ് തൊടുപുഴ said...

ഇരട്ടവാലന്‍ കിളി എന്നും പറയുമൊ ഈ പക്ഷിയ്ക്ക്??

പി എ അനിഷ് said...

നല്ല ചിത്രം

smitha adharsh said...

ഞാനും ആദ്യമായാ ഈ പക്ഷിയെ കാണുന്നത്.
നന്നായി,ഇതൊരു പോസ്റ്റ് ആക്കിയത്.

lakshmy said...

കാപ്പിത്സ്,ഹരീഷ്...നിങ്ങളുദ്ദേശിക്കുന്ന പക്ഷി അല്ല കെട്ടോ ഇവൻ. നിങ്ങൾ പറഞ്ഞ പക്ഷികളെ ഞാൻ കണ്ടിട്ടുണ്ട്

Pramod.KM said...

നാകമോഹനെ ഞാനും കണ്ടിട്ടുണ്ട്.ആദ്യം കണ്ടപ്പോള്‍ നമുക്കൊക്കെ അത്ഭുതമായിരുന്നു.അടുത്ത കൊല്ലവും വന്നു.ഇതൊരു ദേശാടനക്കിളി ആണ്.ചില സീസണുകളില്‍ മാത്രമേ കാണാറുള്ളു.ഇരട്ടവാലന്റെ (കണ്ണൂരില്‍ കാരാടന്‍ ചാത്തന്‍ എന്നു പറയും)വകുപ്പില്‍ പെട്ട പക്ഷിയാണെന്ന്‍ കാണുമ്പോള്‍ തോന്നിയിട്ടുണ്ട്. ഇതിന്റെ പെണ്‍ വര്‍ഗ്ഗം എന്നു പറഞ്ഞ് കാണുമ്പോള്‍ ഇതുമായി യാതൊരു ബന്ധവും തോന്നാത്ത ചാരനിറത്തിലുള്ള ഒരു ഇരട്ടവാലനെ ചൂണ്ടി ഒരു ബയോളജി മാഷ് പറഞ്ഞത് ഓര്‍മ്മയുണ്ട്.:)

ഗീതാഗീതികള്‍ said...

ഹായ് നല്ല സുന്ദരന്‍ പക്ഷി.
ആ നീണ്ട വെളുത്ത വാലിന് എന്താ ഒരു ശേല്..

ഓഫ്: പ്രയാസിയേ, പക്ഷികളുടെ കാര്യത്തില്‍ അതുശരിയാ. പക്ഷേ മനിസ്സന്മാരുടെ കാര്യത്തില്‍ അങ്ങനല്ല കേട്ടോ.

അനൂപ്‌ കോതനല്ലൂര്‍ said...

അതി മനോഹരമായിരിക്കുന്നു

ആഗ്നേയ said...

ഇവന്റെ ഒരപരന്‍ വര്‍ഷങ്ങളായി നാട്ടിലെ ഞങ്ങളുടെ വീട്ടുവളപ്പില്‍ ഉണ്ട്...ചുവപ്പും,കറുപ്പുമാണ്..ഇതുപോലെ ഭംഗി..വാലിത്രേം ഇല്ലാട്ടോ..(അപ്പോ പെണ്ണാവും ല്ലേ?)നല്ല ശബ്ദവും ആണവന്റെ.
പിന്നെ ഈപക്ഷിയാണ് ബുള്‍-ബുള്‍ എന്നാണ് എന്റെ അറിവ്..അല്ലേ?:-(
ഇതുപോലെ നാട്ടിലെ മറ്റൊരു സുന്ദരനെ ഞാന്‍ ഈയിടെ ഗൂഗിളീന്നു പൊക്കി..ബ്ലാക്ക് ഹെഡഡ് ഓറിയോള്‍ ആണവന്‍ പോലും..നല്ല സുന്ദരന്‍ മഞ്ഞക്കിളി..:-)

ആഗ്നേയ said...

ആ ചുവന്ന സുന്ദരന്‍ ഇവിടേ..:-)
ഹരിപ്രസാദിനും,ലക്ഷ്മിക്കും നന്ദി..കുറേക്കാലായി ഇവനെ തപ്പി നടക്കുന്നു..
http://en.wikipedia.org/wiki/Image:Terpsiphone_paradisi.jpg

lakshmy said...

ഇതേ ലിങ്കു തന്നെയാണല്ലൊ ഹരിപ്രസാദും ഇട്ടിരുന്നത് ആഗ്നേയ. അതൊന്നു നോക്കൂ

ആഗ്നേയ said...

ഹരിപ്രസാദ് കൊടുത്ത ആ ലിങ്കില്‍ പോയല്ലേ ഞാന്‍ എന്റെ ചുകന്ന സുന്ദരക്കുട്ടപ്പനുള്ള ഈ ലിങ്ക് കണ്ടുപിടിച്ചത്..?
അതു കണ്ട് ത്രിലടിച്ചതിനല്ലേ ഞാന്‍ രണ്ടാള്‍ക്കുംതാങ്ക്സ് പറഞ്ഞത്?ഈ ലക്ഷ്മി!!!:Dആ വെള്ള സുന്ദരക്കുട്ടപ്പനെ കണ്ട് അന്തം വിട്ടിരുന്നതുകൊണ്ട് നേരത്തെ രണ്ട് കമന്റിലും ഒന്നു പറയാന്‍ മറന്നു..നല്ല പടംസ്..!!!!:-)

lakshmy said...

ha ha. ok, ok agneya..n sorry abt the comment

ലെവനെ നേരിൽ കണ്ടപ്പോൾ ഞാനും വല്ലാതെ ത്രില്ല് അടിച്ചു പോയീന്നേ. അനിയൻ ആണു ഇവനെ കാണിച്ചു തന്നതും ഇവന്റെ പേർ പറഞ്ഞതും. അപൂർവ്വ പക്ഷിയായതിനാൽ കക്ഷി സലീം അലിയുടേയോ ഇന്ദുചൂടന്റേയോ ഒക്കെ പുസ്തകം തപ്പി ആ പേർ കണ്ടുപിടിച്ചിരുന്നു. പക്ഷെ അതിനെക്കുറിച്ച് എനിക്കൊരു ഇൻ‌വെസ്റ്റിഗേറ്റീവ് മൂഡ് വന്നതു പിന്നീടാണ്. അപ്പൊ ഞാൻ നെറ്റിൽ തപ്പിയിട്ടൊട്ടു കണ്ടതുമില്ല. ഏതായാലും ഇതിവിടെ പോസ്റ്റിയതിനാൽ ഒരുപാട് വിവരങ്ങൾ അറിയാൻ കഴിഞ്ഞു. എല്ലാവർക്കും നന്ദി

മയൂര said...

ചിത്രത്തിനും കമന്റുകളിലൂടെ കിട്ടിയ അറിവുകൾക്കും നന്ദി :)

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Mahi said...

സലീം അലിക്കൊരു പിന്‍ഗാമിയായ്‌.എന്തായാലും ഈ പോസ്റ്റ്‌ ഇഷ്ടമായ്‌.പ്രമോദ്‌ പകര്‍ന്ന അറിവിന്‌ നന്ദി.എവിടെയാണ്‌ കാണാറില്ലല്ലൊ

ശ്രീ said...

ഇവനാളു ഗ്ലാമറാണല്ലോ
:)

Arun Meethale Chirakkal said...

ഈ സുന്ദരക്കുട്ടന്‍ പക്ഷിയെ ഞാനും എവിടെയോ കണ്ടിട്ടുണ്ടല്ലോ...

ടോട്ടോചാന്‍ (edukeralam) said...

നല്ല അറിവുകള്‍, അപ്പോള്‍ പക്ഷിനിരീക്ഷണത്തിന് പറ്റിയ ഇടവും ബ്ളോഗ് തന്നെ. ഓരോ പോസ്റ്റിലും ഓരോ പക്ഷിയെ ഇട്ടോളൂ.. എല്ലാവര്‍ക്കും പഠിക്കാമല്ലോ...
ഹരിപ്രസാദിന് പ്രത്യേക നന്ദി..

ജ്യോതീബായ്‌ പരിയാടത്ത്‌ said...

sundari. nakam ithine mohikkum :)

സജി said...
This comment has been removed by the author.
സജി said...

ലക്ഷ്മി സുഖമില്ലാതിരിക്കുന്നതറിഞ്ഞു.. നാകലൊകത്തുനിന്നും വിശേഷങ്ങളറിയാന്‍ വന്നതായിരിക്കും..... പഴയ ഹംസം പോലെ...

“നാകമൊഹിനി ദൂതു“ എഴുതി നോക്കുന്നൊ?

lakshmy said...

ഇപ്രാവശ്യം നാട്ടിൽ പോയപ്പോഴൽല്ല അച്ചായാ, ഇത് കഴ്ഹിഞ്ഞ വർഷം പോയപ്പൊ കണ്ടതാ.

മഹി....ഞാനിവിടൊക്കെ തന്നെ ഒണ്ടു കെട്ടൊ

തഥാഗതന്‍ said...

ഇത് നാകമോഹൻ ആണൊ?
നാകമോഹൻ ഒരു ദേശാടകപ്പക്ഷിയാണെന്ന് വി ആർ സുധീഷിന്റെ “അയനപ്പക്ഷികൾക്ക് വിരുന്ന്” എന്ന കഥയിൽ പറയുന്നുണ്ട്.മഞ്ഞപ്പക്ഷിയാണ് നാകമോഹൻ എന്നാ അതിൽ പറയുന്നത്

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Sankar said...

നല്ല ഭംഗി ഉള്ള പക്ഷി.
ഫോട്ടോ ഇട്ടതിനു ഒരുപാടു നന്ദി.
കൂടുതല്‍ വിവരങ്ങള്‍ തന്നവര്‍ക്കും...........

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കിട്ടി...
ശാസ്ത്രീയ നാമം കിട്ടി...
"വൈറ്റ് ടെയിലര്‍ ബ്ലാക്ക് ഹെഡ്ഡര്‍"
ഒരുപാടു കഷ്ടപ്പെട്ടു.
ഇതിനായി ഒരു മലയാളം ഇംഗ്ലീഷ് ഡിക്ഷ്‌നറി അങ്ങു മേടിച്ചു...
എങ്ങനെ നന്നായീല്ലെ ശാസ്ത്രീയ നാമം ?

lakshmy said...

തഥാഗതൻ...ഇതിന്റെ മലയാളത്തിലുള്ള പേര് നാകമോഹിൻ എന്നാണെന്ന് എന്റെ ബ്രെദർ ആണ് എന്നോട് പറഞ്ഞത്. ഞാൻ മലയാളം വിക്കി തപ്പിയിട്ട് കിട്ടിയില്ല

കെ.കെ. ഓ)))))കെ കെ..അപ്പൊ പക്ഷിക്കു ബോഡിയില്ല?

P.R said...

ഇപ്പോഴാണ് കണ്ണില്‍ പെട്ടത്..
(ഇപ്പോഴെങ്കിലും... പെട്ടൂലൊ!)
:)

പെയിന്റിംഗ് എല്ലാം നന്നായിരിയ്ക്കുണു.

ഒരു കാഥിക said...

ഉം..ഒരു ദേശാടനപ്പക്ഷിയാവുമോ ഇത്‌ .. ഏതായാലും കൊള്ളാം :)

സന്ദീപ്‌ ഉണ്ണിമാധവന്‍ said...

ഇതൊരു പാരഡൈസ്‌ ഫ്ലൈ ക്യാച്ചര്‍ അല്ലെ? ഞാന്‍ ഈ രൂപത്തില്‍ ഇതിനെ കണ്ടിട്ടില്ല. കുറച്ചു കൂടെ വലുതായാല്‍ ഇതിനൊരു ഓറഞ്ച് കളര്‍ വരും. അപ്പോഴാണ്‌ കൂടുതല്‍ ഭംഗി. ഇതിന്‍റെ പടം പിടിക്കാന്‍ കുറെ നോക്കി നടന്നിരുന്നു. കിട്ടിയില്ല. എന്തായാലും ഈ പടം നന്നായി.

Balu said...

പല സ്ഥലങ്ങളിലും വൈകിമാത്രം എത്തുന്ന ഞാന്‍ ഇവിടേയും എത്താന്‍ വൈകി. എങ്കിലും Better late than never തത്വമനുസരിച്ച്‌ ഇപ്പോഴെങ്കിലും എത്തിയത്‌ നന്നായി എന്നു തോന്നുന്നു.

"പക്ഷിശാസ്ത്രത്തെ"ക്കുറിച്ചല്ല പറയുന്നത്‌- പെയ്ന്റിംഗുകളെപ്പറ്റിയാണ്‌.
യാതൊരു അവകാശവാദവും ഉന്നയിയ്ക്കാത്ത ലക്ഷ്മിയ്ക്ക്‌ ഒരു പ്രൊഫഷണല്‍ ചിത്രകാരിയുടെ കഴിവുണ്ട്‌ എന്നു പറയാന്‍ എനിയ്ക്ക്‌ മടിയില്ല. അഭിനന്ദനങ്ങള്‍. ഒരു നന്ദി കൂടി- നിഷാദിന്റെ ബ്ലോഗ്‌ പരിചയപ്പെടുത്തിയതിന്‌.

രഘുനാഥന്‍ said...

പ്രിയ ലക്ഷ്മി..

ഈ പക്ഷിയെ കണ്ടിട്ട് ..പാക് ചാരന്‍ ആണെന്ന് തോന്നുന്നു.....ഞാന്‍ ഇടപെടണോ?

lakshmy said...

അയ്യോ...അതു ചാരയും ഒന്നുമല്ല. തല കറുത്തതാണെന്നതൊഴിച്ചാൽ കമ്പ്ലീറ്റ് വെള്ളയാ. ആ വെള്ളക്കളറിൽ ദയവായി ചാരമോ ചാരയമോ ഒന്നുമടിക്കല്ലേ...പ്ലീസ്...

അജ്ഞാതന്‍ said...

:)

ഒരു സ്നേഹിതന്‍ said...

യെവനല്ല യവന്‍...
അല്ല അല്ലെ...
ഞാന്‍ ആദ്യമായിട്ട് കാണുകാണുട്ടോ..

B Shihab said...

മനോഹരം....

'മുല്ലപ്പൂവ് said...

:)

Tince Alapura said...

ithu nammude thuthu kunukky pakshy alle ivan etho asian paintsil veenathanne

നരിക്കുന്നൻ said...

ഇതിന്റെ ഗ്ലാമർ കണ്ടാ എന്നെ പോലെത്തന്നെ...
:)‌

ഈ പക്ഷിയെ ഞാൻ കണ്ടിട്ടുണ്ട്. ഉണ്ടെന്നാണെന്റെ ഓർമ്മ. പണ്ട്. ചെറുപ്പത്തിൽ. ഇപ്പോൾ നാട്ടിൽ പോകുമ്പോഴൊന്നും കാണാറില്ല. ഞങ്ങൾ മലപ്പുറത്ത് ഇതിനെ ‘ഉറേങ്ങി’ എന്ന് വിളിക്കും. [ഒരു പക്ഷേ ഇത് ശരിക്കുള്ള പേരായിരിക്കില്ല. കുട്ടികൾ അതിന്റെ കരച്ചിൽ കേട്ട് സാമ്യമുള്ള പേരിട്ടതാവാം]

ഇത് തന്നെയാണോ അത് എന്ന് ഇപ്പോഴും ഒരു ചെറിയ സംശയം ഉണ്ടെങ്കിലും ഈ വാലും എന്നെപ്പോലത്തെ ഒടുക്കത്ത ഗ്രാമറും കണ്ടപ്പോൾ അതെന്ന് തോന്നി.

maithreyi said...

all posts and all ur blogs excellent.sharing the same taste!iniyum kaanam!

അരുണ്‍ കായംകുളം said...

ശരിക്കും ഇത് ഏത് പക്ഷിയാ?ഫോട്ടോ തന്നെയല്ലേ?വരച്ചത് അല്ലല്ലോ?
അല്ല ടൈറ്റില്‍ പക്ഷിശാസ്ത്രം എന്ന് എഴുതി പറ്റിച്ചു.അത് കൊണ്ട് ചോദിച്ചതാ.

green leaves said...

good picture..thank u

കുമാരന്‍ said...

ഇതു ഏതോ പക്ഷി വെള്ള പെയിന്റില്‍ വീണതല്ലേ?

മോഹനം said...

ഇത് നാകമോഹിനിയും ഒന്നും അല്ല, പണ്ട്‌ കുറുക്കന്‍ നീലം പൂശി ഇറങ്ങിയതുപോലെ ഏതോ കറുംബന്‍ വെള്ളചായം പൂശി ഇറങ്ങിയിരിക്കുന്നതാ....

Backer Kadalundi said...

pakshiye thedi vanna lakshmy ente blogilekku oru post ayachadinnu nanni

P A Backer Kadalundi
pabacker@ymail.com

Backer Kadalundi said...

pakshiye thedi vanna lakshmy ente blogilekku oru post ayachadinnu nanni

P A Backer Kadalundi
pabacker@ymail.com

Backer Kadalundi said...
This comment has been removed by a blog administrator.
challiyan said...

Seems like an adult male Asian Paradise flycattcher. or sub adult that aquired adults plumage.ത്
തൃശൂരൊക്കെ എന്തോ കുലുക്കിപ്പക്ഷി എന്നാ വിളിക്കുക. അപൂര്‍വമായേ കാണൂ.

Sapna Anu B.George said...

കവിയല്ലെങ്കില്ലും ഒരു നല്ല മനസ്സിന്റെ ഉടമയല്ലെ.... ഇത്ര നല്ല ചിത്രങ്ങള്‍ എടൂക്കാന്‍ കഴിയുന്ന മനസ്സത്ര മോശമാവാന്‍ വഴീയില്ല്ല.

..:: അച്ചായന്‍ ::.. said...

അങ്ങനെ ഇവിടയും എത്തി :).. അപ്പൊ ആദ്യം മൊത്തം ഒന്നു ചുറ്റി കറങ്ങി വരട്ടേ :D

ആചാര്യന്‍... said...

:I

പോങ്ങുമ്മൂടന്‍ said...

“ കവിയല്ലെങ്കില്ലും ഒരു നല്ല മനസ്സിന്റെ ഉടമയല്ലെ.... ഇത്ര നല്ല ചിത്രങ്ങള്‍ എടൂക്കാന്‍ കഴിയുന്ന മനസ്സത്ര മോശമാവാന്‍ വഴീയില്ല്ല. “
സപ്‌ന -16-08


അതെ അതെ :)

Cartoonist Gireesh vengara said...

wowwwwwww..........
beautiful
http://gireeshvengara.blogspot.com
http://gireeshvengacartoon.blogspot.com
http://www.nattupacha.com/content.php?id=86

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതിന്റെ പേര്‍ നാകമോഹന്‍ എന്ന് തന്നെയാ.. ഇടയ്ക്കൊക്കെ വീട്ട്മുറ്റത്ത് കാണാറുണ്ടായിരുന്നു, ഞാന്‍ ക്യാമറ വാങ്ങിയതില്‍ പിന്നെ പുള്ളി വരവും നിര്‍ത്തി..
ഇത്തിരി അസൂയ തോന്നണ്ണ്ട് ട്ടോ
പിന്നെ ഇഷ്‌ടന്‍ ചെറുതായിരിക്കുമ്പോള്‍ ബ്രൌണ്‍ നിറത്തിലും മുഴുവന്‍ വളര്‍ച്ചയെത്തിയാല്‍ വെള്ള നിറത്തിലുമാണുണ്ടാവുക..

മാര്‍ജാരന്‍ said...

വാലുകളില്ലാത്ത ഒരു ലോകം......നന്നായിരിക്കും,പക്ഷികള്‍ക്കല്ല.

ജെപി. said...

ഹലോ ലക്ഷ്മിക്കുട്ടീ

എന്താ ഇങ്ങിനെ താടിയില്‍ കൈയും കൊടുത്തിരിക്കണെ.
സുഖാണല്ലോ.

മോളുട്ടി പറയുന്ന കിളിയെ ഞാന്‍ കാണാറുണ്ട്. ഇവിടെ വടക്കെ ചിറയുടെ അടുത്തുള്ള ഉദ്യാനത്തില്‍ ഞാന്‍ ഇന്നാള് കണ്ടിട്ട് ബീനാമ്മക്ക് കാണിച്ച് കൊടുത്തിരുന്നു.

അതിന്റെ പേരെനിക്കും അറിയില്ലാ.

ബ്ലോഗ് മനോഹരമായിരിക്കുന്നു.
ഞാന്‍ എഴുതാന്‍ തുടങ്ങിയ്ട്ട് ഒരു കൊല്ലം ആകുന്നതെ ഉള്ളൂ...
എന്നെക്കൊണ്ട് ഒരാള്‍ നിര്‍ബന്ധം കൊണ്ട് എഴുതിച്ചതാ.

ജനുവരിയിലോ, ഫെബ്രുവരി ആദ്യമോ ഞാന്‍ ലണ്ടനില്‍ വരുന്നുണ്ട്.
ചിലപ്പോള്‍ ബീനാമ്മയും കൂടെ വരും.

ലക്ഷ്മിക്കുട്ടീടെ ബ്ലോഗിലെ മറ്റ് താളുകള്‍ താമസിയാതെ മറിച്ച് നോക്കാം.

നിറഞ്ഞ സ്നേഹത്തോടെ

ജെ പി ത്രിശ്ശിവപേരൂര്‍

lakshmy said...

JP sir [എന്റെ ചേട്ടൻ (ബ്രെദർ) കൂട്ടുകാർക്കിടയിൽ അറിയപ്പെടുന്നതു ജെ.പി എന്നാണു:D]. ഇംഗ്ലണ്ടിൽ എവിടെക്കാ വരുന്നത്? ഞാൻ സറിനൊരു മെയിൽ അയച്ചിട്ടുണ്ട്. കിട്ടിയെങ്കിൽ മറുപടി അയക്കുമല്ലോ

annyann said...

Its paradise fly catcher from my limited knowledge

annyann said...

sorry, i didnt saw all these replies as i had no mlayalam font here...

Satheesh Haripad said...

വളരെ വൈകിയാണ് ബൂലോകത്തിലുള്ള ലക്ഷ്മിയുടെ താവളത്തില്‍ ഞാന്‍ എത്തിപ്പെട്ടത്. പെയിന്റിങ്ങുകളും മറ്റ് പോസ്റ്റുകളുമൊക്കെ മനോഹരമായിരിക്കുന്നു.

ഈ പക്ഷിയെ ഞാന്‍ മൃഗശാലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ...പേര് ശ്രദ്ധിച്ചിട്ടില്ല. ആളൊരു സുന്ദരക്കുട്ടപ്പന്‍ തന്നെ.

ജയകൃഷ്ണന്‍ കാവാലം said...

ഈ പക്ഷിയെ ഞാന്‍ കാവാലത്തു കണ്ടിട്ടുണ്ടോ എന്നൊരു സംശയം. ഇരട്ടത്തലച്ചി എന്നു ഞങ്ങള്‍ പ്രദേശവാസികള്‍ വിളിക്കുന്ന ആ കിളി തന്നെയാണോ ഇത്? എന്തായാലും കിളിച്ചിത്രം കൊള്ളാം...

Bindhu Unny said...

ലക്ഷ്മീ കൊട് കൈ. ഈ paradise fly catchers-ന്റെ പടം പിടിക്കാന്‍ ഞാനും ഉണ്ണിയും കുറേ സമയം കളഞ്ഞതാ. അവ്ന്മാരെല്ലാം പോസ് ചെയ്യാതെ പറന്നുകളിച്ചു.
:-)

K M F said...

nice

Pahayan said...

പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ്‌ പോസ്റ്റ്‌..

Pahayan said...

ഒരു കവിത(പോലെ ഒന്ന്‌) എഴുതിയിട്ടുണ്ട്‌..മാര്‍ക്കിടോ..?

Pahayan said...

എന്റെ പിറന്നാള്‍ സമ്മാനം ബ്ലോഗില്‍ വച്ചിട്ടുണ്ട്‌..എടുക്കാന്‍ മറക്കരുത്‌..ഇഷ്‌ടായോന്നും പറയണം..

Pahayan said...

്‌എനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം..താങ്ക്‌സ്‌ണ്‌ട്ട്‌ട്ടോ...

the man to walk with said...

ഈ പക്ഷിയെ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചു ഈ പക്ഷിയെ കണ്ടു അതിന്റെ ഭംഗി കണ്ടു കുറെ അതിനെ പിന്തുടരുകയും ചെയ്തു ..അതിന്റെ പേരു ഈ കമന്റുകളില്‍ നിന്നാണ് മനസ്സിലായത് ..ഒരു ദുഖ കഥ കൂടി ഓര്‍മിപ്പിച്ചു ആ പക്ഷിയും പോസ്റ്റും ...

e- പണ്ടിതന്‍ said...

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/

ajeesh dasan said...

x mas aashamsakal

nikeshponnen said...

Asian Paradise Flycatcher

അത്ക്കന്‍ said...

പണ്ട് സ്കൂളില്‍ പഠിക്കണ കാലത്ത് കണ്ടതാ ഈ പക്ഷിയെ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോ ഹാപ്പി ക്രിസ്മസ് ലക്ഷ്മ്യേച്ചേ

നരിക്കുന്നൻ said...

happy x'mas and new year 2009

pts said...

വളരെ മനോഹരമയ ഒരു പാട് ചിത്രങള്‍ കൊണ്ട് നിറഞിരിക്കുന്നു ഇവിടം.വീണ്ടും വരണമെന്ന് തോന്നിക്കുന്നൊരിടം.അസ്തമയത്തിലേക്ക് വരികയും ഒരു വരി കുറിച്ചിടുകയും ചെയ്തതിന് നന്ദി!

KS said...

edey....pakshiyude azhak nammude kannilaa...athu maaraam ethaayaalum njaan ayacha pakshi ente happy new year kondu avide ethiyathil santhosham ellavarkkum happy new year

നിരക്ഷരന്‍ said...

ഇജ്ജാതി പഷികള്‍ നമ്മുടെ ചെറായീലോ ? ഞമ്മക്കങ്ങട് ബിശ്വസിക്കാന്‍ പറ്റണില്ല ബദരീങ്ങളേ ... :) സംഭവം കലക്കീട്ടോ ?

കമന്റ് ഇടാന്‍ ആദ്യമേ വന്നില്ലെങ്കില്‍ ഇങ്ങനിരിക്കും . കമന്റുകള്‍ വായിച്ച് വലഞ്ഞുപോയി..... :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Happy New Year

Sureshkumar Punjhayil said...

:)

ആര്യന്‍ said...

അമ്പട!ഇവനെപ്പറ്റി കൂടുതല്‍ അറിയണോ? ഇന്ദുചൂഡന്‍റെ 'കേരളത്തിലെ പക്ഷികള്‍' എന്ന പുസ്തകത്തില്‍ കാണാം, നാകമോഹനെ. ദേശാടനപ്പക്ഷി ആണ്.
പണ്ടു ഞങ്ങളുടെ പറമ്പിലും വരാറുണ്ടായിരുന്നു..

ആര്യന്‍ said...

ബുള്‍ബുള്‍ അഥവാ ഇരട്ടത്തലച്ചി വേറെ...നാകമോഹന്‍ വേറെ...
വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കല്ലേ, ബൂലോകവാസികളെ...
ഒരു പക്ഷി നിരീക്ഷകനെ ഭ്രാന്തു പിടിപ്പിക്കല്ലേ...

വരവൂരാൻ said...

ഈ നാക മോഹിന്റെ വാലു പിടിച്ച്‌ ഞാനും എത്തി. ഇതു പോലെ ചാര നിറത്തിലും, കുക്കുമ നിറത്തിലും, കറുപ്പു വെളുപ്പു കലർന്ന നിറത്തിലുമുള്ളവയെ എന്റെ ഗ്രാമത്തിലും കണ്ടിട്ടുണ്ട്‌, പിന്നിട്‌ അരോ ഏറിഞ്ഞ കല്ലിൽ അതിന്റെ ഭംഗിയുള്ള വാലു നഷ്ടപ്പെട്ട്‌ ആ കിളികളിൽ ഒന്നു ഒറ്റപ്പെട്ടതു കണ്ടിട്ടുണ്ട്‌. ഞാൻ ആദ്യമായ്‌ കുത്തികുറിച്ച കഥ, ആ ഒറ്റപ്പെട്ട കിളിയെ കുറിച്ചായിരുന്നു, എന്നുള്ളതു ഇവിടെ ഓർക്കട്ടെ. നന്ദി

ഐ.പി.മുരളി | i.p.murali said...

ലക്ഷ്മി ചിത്രത്തിനും പോസ്റ്റിനും വളരെ നന്ദി,
ഹരിപ്രസാദ് തന്ന ലിങ്കിനും.

rameez said...

pakshiye pidi ktty...peru sasi

Kaippally കൈപ്പള്ളി said...

ഇതു കണ്ട ഉടൻ എന്റെ കണ്ണുകൾ രണ്ടും socketൽ നിന്നും താഴെ ഊരി "കിടങ്ങ്ങ്ങ്ങ്" എന്നും ശബ്ദിച്ചു വിണ്ണു്. മേശെയുടെ കീഴിൽ ഉരുണ്ടു പോയി. ഇനി തപ്പി എടുത്തിട്ട് വേണം എന്തെങ്കിലും എഴുതാൻ.

Nice shot. Keep shooting.

lakshmy said...

കൈപ്പള്ളീ...താഴേ പോയ കണ്ണുകൾ വേഗം തപ്പിയെടുത്തോളൂ.. ഇല്ലേൽ നാഗമോഹിൻ കൊത്തിക്കൊണ്ടു പോകും. ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ

കുഞ്ഞന്‍ said...

ലക്ഷ്മിജീ..

ഇതണ് പറയുന്നത് ആദ്യം കമന്റണമെന്ന്.. എല്ലാ കമന്റു വായിച്ചു വന്നപ്പോഴേക്കും പോസ്റ്റിലെ വിഷയം എന്താണെന്ന് മറന്നുപോയി..

പക്ഷി ശാസ്ത്രം പക്ഷി ശാസ്ത്രം എന്നെഴുതിയത് അതിന്റെ ശാസ്ത്രീയ നാമം അറിയാത്തകാരണമാണ്..ഈ വരികള്‍ കലക്കി..! എന്തായാലും ഇത് ആണാണെന്ന് അറിയുമ്പോള്‍ പക്ഷി മൃഗാദികളില്‍ ആണ്‍ വര്‍ഗ്ഗം എല്ലാം ഭംഗിയുള്ളതും എന്നാല്‍ മനുഷ്യജാതിയില്‍ പെണ്‍ വര്‍ഗ്ഗമാണ് ഭംഗിയുള്ളതെന്നും ഞാന്‍ കണ്ടെത്തി.

lakshmy said...

'പക്ഷി മൃഗാദികളില്‍ ആണ്‍ വര്‍ഗ്ഗം എല്ലാം ഭംഗിയുള്ളതും എന്നാല്‍ മനുഷ്യജാതിയില്‍ പെണ്‍ വര്‍ഗ്ഗമാണ് ഭംഗിയുള്ളതെന്നും ഞാന്‍ കണ്ടെത്തി'
There you are Kunjan. പക്ഷെ കുഞ്ഞനല്ലാതെ ഒരൊറ്റ പഹയന്മാരും ഇതങ്ങു സമ്മതിച്ചു തരുന്നില്ലെന്നേ! വിവരദോഷികൾ.

മരുത് പാണ്ടി said...

ഇത് നാകമോഹൻ അല്ല

(നാഗമോഹിൻ തെറ്റ്. നാകമോഹൻ ആണു ശരി
നാകം : സ്വർഗ്ഗം /സ്വർണ്ണം)

പടയണി said...

"ഇതിനെ ഞങ്ങടേ നാട്ടില്‍ പറയുന്നത് ഇരട്ടവാലന്‍ കിളി എന്നാണ്. ഇതില്‍ മഞ്ഞ നിറത്തിലും വെള്ള നിറത്തിലും , അല്പം വെള്ളയും കറുപ്പും കലര്‍ന്ന നിറത്തിലും കാണ്ടിട്ടുണ്‍ട്..?

Kavitha sheril said...

നന്നായിരിക്കുന്നു.....കുറചു കഷ്ടപെട്ടിരികും അല്ലേ! ഇവനും പിന്നെ ഇവന്റെ കുട്ടുകാരിയുന്റ് ഒരു മഞ സുന്ദരി. ഇവരുടേ പിന്നാല്ലേ പടമെടുകാന്‍ നടന്ന എന്റെ കാല് മുറിഞത് മേച്ചം..........

പള്ളിക്കുളം.. said...

ഗൂഗിളിൽ കൂടുകൂട്ടാത്ത പക്ഷിയോ..
സകലമാന സർച് എന്ജിനുകളെയും വെട്ടിച്ചു നടക്കുന്ന വെട്ടുക്കിളിയാണോ ഇവൾ??

Dilee said...

njan kanditundu ee pakshiye..kure kalam mumpu...nattil ethine kanathayittu orupadu nalayi....njan vicharichu ethu exstinct ayi kanumnnu... enikithinte peronn ariyilla enkilum ente ormayilundu.

മാനസ said...

ഞാന്‍ കണ്ടിട്ടുണ്ട് കൂട്ടുകാരീ.......
കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട്ടു വളപ്പില്‍.......
അതിനു പക്ഷെ ഓറഞ്ച് നിറമായിരുന്നു ട്ടോ...
എനിക്കും പേരറിയില്ല...
അതിന്റെ ഭംഗി ഇപ്പോഴും മനസ്സിലുണ്ട്...

പഞ്ചാരക്കുട്ടന്‍.... said...

ഇരട്ടവാലി എന്നു ഞങ്ങള്‍ പറയും...
സാധാരണ ഓറഞ്ച് നിറത്തിലാണു കാണുന്നതു

Thamburu .....Thamburatti said...

ഇതു കലക്കി കേട്ടോ ഈ കക്ഷി ഹിമാലയത്തില്‍ നിന്ന് വരുന്നതാണ് .ഞാന്‍ ഡിഗ്രി ചെയ്യുമ്പോള്‍ പഠിച്ചിട്ടുണ്ട് ഇതിനെ കുറിച്ച് . അന്ന് എന്റെ അമ്മയുടെ വീട്ടിലെ തൊടിയില്‍ വരുമായിരുന്നു ഇതു പോലെ ഒരെണ്ണം അന്ന് ഫോട്ടോ ഒന്നും എടുക്കാന്‍ കഴിഞ്ഞില്ല. ഇതു ആണ്‍ പക്ഷി ആണ് പെണ്ണ് എങനെ അല്ല. "സ്നോ" എന്ന് തുടങുന്ന പേര് പക്ഷെ ഞാന്‍ ഓര്‍കുന്നില്ല

Thamburu .....Thamburatti said...

ഇതു ഹിമാലയ വാസി ആണ് ഇരട്ട വാലന്‍ കിളി ഒന്നും അല്ല .വിശ്വസിക്കാന്‍ പ്രയാസം തോന്നും പക്ഷെ ഇതാണ് ശരി