Wednesday, 6 May 2009

അപ്പുവിന്റെ വീട് [In MS Paint]

52 comments:

lakshmy said...

യു.കെ.യിലേക്ക് വരുന്നതിനും മുൻപ് ഒരു സമയം എം.എസ് പെയിന്റിൽ ചിത്രങ്ങൾ ചെയ്യുക ഒരു ക്രെയ്സ് ആയിരുന്നു. അന്ന്, അയൽ‌വക്കത്തെ കുട്ടികളുടെ പേരിലാണ് ഓരോ ചിത്രവും ചെയ്തിരുന്നത്.[അവരെ രസിപ്പിക്കാൻ] അങ്ങിനെ ഇത് അപ്പുവിന്റെ വീടായി. അന്നു ചെയ്തവയിൽ, പ്രിന്റെടുത്ത് സൂക്ഷിച്ചതിനാൽ അവശേഷിച്ചത് ഇതൊന്നു മാത്രം. [മറ്റുള്ളവയൊന്നും ഇത്രയും പോലും നന്നായിരുന്നുമില്ല.] എവിടെയോ മറന്നു കിടന്ന ഈ പ്രിന്റിനെ ഓർക്കാൻ കാരണം, കുക്കുവിന്റെ എം.എസ് പെയിന്റ് പിക്ച്ചേഴ്സ്. സോ, ഈ ചിത്രം കുക്കുവിന് :)
[അടുത്ത ചിത്രം എന്തായാലും കു.ക.ഒ.കു.കെ യ്ക്ക്]

ശിവ said...

എം.എസ് പെയിന്റ് ഉപയോഗിച്ച് ഇത്ര നന്നായും ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയും അല്ലേ! നല്ല ചിത്രം...

ഹരീഷ് തൊടുപുഴ said...

ഈ കഴിഞ്ഞ ദിവസം എന്റെയൊരു സുഹ്രൂത്ത് അദ്ദേഹം എം.എസ്.പെയിന്റില്‍ വരച്ച കുറച്ചു ചിത്രങ്ങള്‍ കാണിച്ചുതരുകയുണ്ടായി. സത്യത്തില്‍ എനിക്കതൊരു വലിയ അത്ഭുതമായിരുന്നു. വളരെയേറെ സമയമെടുത്ത്, ഏകാഗ്രതയോടു കൂടി അദ്ദേഹം ചെയ്ത ആ വര്‍ക്കുകള്‍ ഇമവെട്ടാതെ ഞാന്‍ നോക്കിക്കണ്ടിരുന്നു. അത്രയ്ക്കു മനോഹരമായിരുന്നു ആ ചിത്രങ്ങള്‍. എം.എസ്. പെയിന്റില്‍ ഇതൊക്കെ സാധ്യമാകും എന്നത് എന്റെ ആദ്യാനുഭവമായിരുന്നു..
ദാ ഇപ്പോള്‍ ലക്ഷ്മിയും!!
പെരുത്ത് ആശംസകള്‍ ട്ടോ..

കാന്താരിക്കുട്ടി said...

ഹൗ ! എത്ര മനോഹരമായി വരച്ചിരിക്കുന്നു.കൊതിയാവുന്നു എനിക്ക്.നല്ല പടം ട്ടോ

The Eye said...

Appuvinte veedu.... enteyum...!!

അനില്‍@ബ്ലോഗ് said...

കൊള്ളാം, അച്ചുവിന് ഒരു ഷേക്ക് ഹാന്ഡ്.
:)

നന്ദകുമാര്‍ said...

M S paint-l?! valare nannaayirikkunnu

Areekkodan | അരീക്കോടന്‍ said...

ങേ.....MS Paint ലോ? സമ്മതിച്ചു...ആ ക്ഷമയെ.

ബിനോയ് said...

കുക്കുവിന്‍റെ ചിത്രങ്ങള്‍ കാണാറുണ്ട്. ലക്ഷ്മിയുടെ വീട് കൊള്ളാം. ഒരു മണിമാളികയാണല്ലോ :)

Jayesh San said...

very good

Rani Ajay said...

ലെക്ഷ്മി നല്ല ക്ഷമ ഉണ്ടന്ന് മനസിലായി അടിപൊളിയായിട്ടുണ്ട് എനിക്കും പണ്ട് MS Paintല്‍ ചിത്രം വരെയ്ക്കുന്നതൊരു craze ആയിരുന്നു ,കോളേജില്‍ ആളാകാണാന് കേട്ടോ .എപ്പോള്‍ മോളുടെ മുന്‍പില്‍ ആളാകാന്‍ മാത്രമേ MS Paint എടുക്കാര്‍ ഉള്ളു.

http://raniajay.blogspot.com/2009/01/my-paintings.html
എന്റെ ഒരു പരീക്ഷണമാണ്

lakshmy said...

സന്ദർശനങ്ങൾക്കും മറുപടികൾക്കുമൊക്കെ നന്ദി.

പറയാൻ മറന്നു. ഈ പോസ്റ്റിട്ടതു എന്റെ ബ്ലോഗിങ്ങിന്റെ ഒന്നാം പിറന്നാളിനാ കെട്ടോ :)))

പാമരന്‍ said...

entammo.. MS paint lo? with mouse? or graphic pen? kalakkan!

ബാജി ഓടംവേലി said...

നല്ല ചിത്രം....

ഹരീഷ് തൊടുപുഴ said...

ഒന്നാം പിറന്നളിന്റെ കാര്യം ആദ്യം പറയണ്ടായിരുന്നോ!!

പിറന്നാള്‍ ആശംസിക്കുന്നു..

the man to walk with said...

ishtaayi

പി.സി. പ്രദീപ്‌ said...

വളരെ നന്നായിട്ടുണ്ട്, ഇനിയും വരയ്കൂക.

ശ്രീ said...

ചിത്രം നന്നായി കേട്ടോ. ഒപ്പം ബ്ലോഗിന് പിറന്നാള്‍ ആശംസകളും നേരുന്നു :)

hAnLLaLaTh said...

..ചിത്രം നന്നായിട്ടുണ്ട്..
..ബ്ലോഗിന് പിറന്നാളാശംസകള്‍... :)

അരുണ്‍ കായംകുളം said...

ബ്ലോഗിനു പിറന്നാള്‍ ആശംസകള്‍.
പിന്നെ ആ പെയിന്‍ഡില്‍ വരച്ച വീട്...
ലക്ഷ്മി സത്യം പറയാമല്ലോ, അത്ഭുതമായി പോയി.
സൂപ്പര്‍!!

ബിന്ദു കെ പി said...

എം.എസ് പെയിന്റിൽ വളരെ ഭംഗിയായി ചിത്രങ്ങൾ വരയ്ക്കാനാവുമെന്ന് മനസ്സിലായത് കുക്കുവിന്റെ ചിത്രങ്ങൾ കണ്ടപ്പോഴാണ്. ഇപ്പോഴിതാ ലക്ഷ്മി അത് അടിവരയിട്ടുറപ്പിച്ചിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ.

...പകല്‍കിനാവന്‍...daYdreamEr... said...

ലക്ഷ്മീ..Very Good Work..
പിന്നെ ബ്ലോഗിന് പിറന്നാള്‍ ആശംസകളും ..
:)

പൊട്ട സ്ലേറ്റ്‌ said...

നല്ല ക്രിയേറ്റിവിറ്റി

Typist | എഴുത്തുകാരി said...

(1) പിറന്നാള്‍ ആശംസകള്‍.
(2) പടം അസ്സലായിട്ടുണ്ട്‌ ട്ടോ.

എം.സങ് said...

nannayittundu

സജി said...

ബ്ലൊഗിന്റെ ഒന്നാം പിറന്നാള്‍ ചിത്രം കൊള്ളാം..
എന്താണപ്പാ ഈ എം എസ് പെയിന്റ്?


(അരാണീ...കു.ക.ഒ.കു.കെ?)

കുക്കു.. said...

ലക്ഷ്മി ചേച്ചി ..വളരെ നന്ദി..
:)
:)
:).


ഒരു സോറി ഞാന്‍ ഈ ചിത്രം കാണാന്‍ കുറച്ചു താമസിച്ചു...

അപ്പോള്‍ ഞാന്‍ കാരണം ചേച്ചി പഴയ കല വീണ്ടും ഓര്‍ക്കാന്‍..കാരണമായി..

.
ഇനിയും വേറെ ചിത്രം കൈയ്യില്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ ചെയ്യണം....

വീട് നല്ല രസം ഉണ്ട്..:)


കൂടെ ബ്ലോഗ്‌ ന്റെ പിറന്നാള്‍ ആശംസയും....

Mahesh Cheruthana/മഹി said...

ബ്ലോഗിങ്ങിന്റെ ഒന്നാം പിറന്നാളിനു എല്ലാ ആശംസകളും !!!!!!ചിത്രവും വളരെ നന്നായിട്ടുണ്ട്!!!!!!

lakshmy said...

ശിവ..സ്ന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി:)

ഹരീഷ്..അഭിപ്രായത്തിനും, പിറന്നാളാശംസ പറയുന്നതിനു വേണ്ടി വീണ്ടും വന്നതിനും പ്രത്യേക നന്ദി:)

കാന്താരീസ്..നന്ദീട്ടോ:)

The Eye..അതെ. സ്വന്തമായിട്ടെടുത്തോളൂട്ടോ.
സന്ദർശനത്തിനു നന്ദി:)

അനില്‍@ബ്ലോഗ്..അച്ചുവല്ല. അപ്പു. അവനോട് ഞാൻ പറഞ്ഞോളാം ഈ ഷെയ്ക്ക് ഹാന്റിന്റെ കാര്യം :)
സന്ദർശനത്തിനു നന്ദി

നന്ദകുമാർ..Trust me, it is MS paint[ചുമ്മാ :)] അഭിപ്രായത്തിനു നന്ദി:)

Areekkodan | അരീക്കോടന്‍..നന്ദി മാഷേ. ഇത് എന്റെ ഗുരുക്കന്മാരുടേയും അഭിപ്രായമാണ്. പക്ഷെ അവരെന്നെ ക്ലാസ് സമയത്ത് മാത്രമല്ലേ കാണുന്നുള്ളൂ, അതു കൊണ്ടാണ് അവർക്കിങ്ങനെ ഒരു തെറ്റായ അഭിപ്രായം എന്നാണെന്റെ അമ്മ പറയുന്നത് :)

ബിനോയ്..നന്ദി. അതിപ്പൊ അപ്പുവിന്റെ വീടാട്ടോ :)

Jayesh San..നന്ദി:)

Rani Ajay..നന്ദി, റാണി. റാണിയുടെ എം.എസ് പെയിന്റുകളും എനിക്കൊത്തിരി ഇഷ്ടമായി:)

പാമർജീ..നന്ദി. മൌസ് ഉപയോഗിച്ച് ചെയ്തതാണ്. ഗ്രാഫിക് പെൻ എന്താണെന്നറിയാൻ ഞാനിപ്പൊ നെറ്റിൽ കയറി നോക്കി :)

ബാജി ഓടംവേലി..സന്ദർശനത്തിനു നന്ദി:)

the man to walk with....അഭിപ്രായത്തിനു നന്ദി :)

പി.സി. പ്രദീപ്‌..നന്ദി:)

ശ്രീ...അഭിപ്രായത്തിനും ആശംസകൾക്കും നന്ദി. :)

hAnLLaLaTh...അഭിപ്രായത്തിനും ആശംസകൾക്കും നന്ദി. :)

അരുൺ....അഭിപ്രായത്തിനും ആശംസകൾക്കും നന്ദി. :)

ബിന്ദു കെ.പി..നന്ദി :)

പകൽക്കിനാവൻ...അഭിപ്രായത്തിനും ആശംസകൾക്കും നന്ദി. :)

പൊട്ടസ്ലേറ്റ്...നന്ദി :)

Typist | എഴുത്തുകാരി....അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.:)

എം.സങ്...നന്ദി:)

സജി...എല്ലാരും എം.എസ് പെയിന്റ് എന്നു പറയുവാ. അപ്പൊ ഞാനും ചുമ്മാ അങ്ങു പറഞ്ഞതാ :)
അഭിപ്രായത്തിനും ആശംസകൾക്കും നന്ദി കെട്ടോ
[കു.ക.ഒ.കു.കെ ഒരു കുരുത്തം കെട്ട ചെക്കനാ. അടുത്ത പോസ്റ്റ് കക്ഷിക്കു ഡെഡിക്കേറ്റ് ചെയ്യണമെന്നു കഴിഞ്ഞ പോസ്റ്റിട്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു]:)

കുക്കൂ...വൈകിയാലും ഇങ്ങെത്തിയല്ലോ :)നന്ദി
വേറേ ചിത്രങ്ങളൊന്നും കയ്യിലില്ല കുക്കൂ. ഇത് പ്രിന്റ് എടുത്തു വച്ചിരുന്ന കൊണ്ട് ബാക്കിയായതാ. ബ്രെദറിന്റെ കമ്പ്യൂട്ടറിലായിരുന്നു ചെയ്തത്. അതിൽ നിന്നും പഴയ ഡേറ്റ എല്ലാം പോയി :(

Mahesh Cheruthana/മഹി..അഭിപ്രായത്തിനും ആശംസകൾക്കും നന്ദി.:)

ഈ ബ്ലോഗിന്റെയല്ല, എന്റെ ബ്ലോഗിങ്ങിന്റെയാണു കെട്ടോ ഒന്നാം പിറന്നാൾ. ഗുരുപവനപുധീശത്തിനാണു ഒരു വയസ്സു തികഞ്ഞത് :)

പൈങ്ങോടന്‍ said...

അപ്പുവിന്റെ വീട് കലക്കി.

ഇനി എം.എസ് പെയിന്റിനു പകരം നേരോലാക്ക് ഉപയോഗിക്കൂ..ചിത്രം പൂപ്പല്‍ പിടിക്കില്ല :)

cALviN::കാല്‍‌വിന്‍ said...

ഓഹോ എം സ് പെയിന്റ് ഇതിനൊക്കെ ഉള്ളതാരുന്നോ? :)

നല്ല പടം

Bindhu Unny said...

കൊള്ളാമല്ലോ. MS Paint-ല്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ? ഞാന്‍ ചെയ്യാന്‍ നോക്കുന്നില്ല. എന്ത് പെയിന്റായാലും കലാബോധം വേണ്ടേ!

:-)

സു | Su said...

അപ്പുവിന്റെ വീട് ഇഷ്ടമായി. :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ee vIdu?? njan kandittundallo?
athO thaamasichchittundo? oaarmma varunnilla.

(nalla kshamayulla koottatthilaaNallee. nannaayi.)

യൂസുഫ്പ said...

നന്നായിട്ടുണ്ട്....

ഗ്രാമീണം Grameenam(photoblog) said...

I can't beleive you done it in MS paint!
How much time it took?
(Just out of curiosity)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹാവൂ സമാധാനമായീ... അടുത്ത്പോസ്റ്റ് പെട്ടന്ന് പോന്നോട്ടെ... ഇതില്‍ ഞങ്ങടെ മുറിയേതാ ???? കുക്കൂനൊരു ചെറിയ മുറി മത്യാവുംന്നെ...

smitha adharsh said...

നന്നായി ട്ടോ..
തകര്‍ത്തു..
ഇതില് ഇങ്ങനെ ഒക്കെ പറ്റും ലേ..
എന്റെ വിചാരം,ആകെ പൂവ് മാത്രേ വരയ്ക്കാന്‍ പറ്റൂന്നാ..
ഞാന്‍ ഒന്ന് നോക്കട്ടെ ട്ടോ..
പണ്ട് ഞാന്‍ ഒരു സീനറി വരച്ചതിനു ഇവിടെ മോളും,അവള്‍ടെ അച്ഛനും എന്നെ കളിയാക്കി കൊന്നു..

lakshmy said...

പൈങ്ങോടൻ..ഹഹ. ഒ.കെ പൈങ്ങോടൻ. അടുത്ത പ്രാവശ്യം എന്തായാലും നെരൊലാക് ഉപയോഗിക്കാം.
സന്ദർശനത്തിനു നന്ദി :)

cALviN::കാല്‍‌വിന്‍...നന്ദി കാൽ‌വിൻ :)

Bindhu Unny...നന്ദി ബിന്ദു :) ചുമ്മാ ഒന്നു ചെയ്തു നോക്കൂന്നേ

സു...നന്ദി :)

Jithendrakumar/ജിതേന്ദ്രകുമാര്‍...നന്ദി ജിതേന്ദ്രൻ :) കാണുന്നേ ഇല്ലല്ലോ ഇപ്പോൾ!

യൂസുഫ്പ...നന്ദി :)

ഗ്രാമീണം Grameenam(photoblog)...എത്രസമയം കൊണ്ടാണ് അതു വരച്ചതെന്നു കൃത്യമായി ഓർമ്മയില്ല. പക്ഷെ എം.എസ് പെയിന്റിൽ ഞാൻ ചെയ്ത വർക്കുകളിൽ ഏറ്റവും സമയമെടുത്തത് ഇതിനാണ് എന്നോർക്കുന്നു. സമാനമായ ഒരു വാട്ടർ കളർ ചെയ്തിരുന്നു [വീട് മാത്രമേ സമാനതയിൽ വന്നുള്ളു] അതിലെ ഫീച്ചേഴ്സ് മുഴുവൻ പെയിന്റിൽ ചെയ്യാനും മാത്രം ഉള്ള ഹാൻഡ് ഫ്രീഡം മൌസിൽ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതു കൊണ്ട് അതിങ്ങനെ ഒക്കെ ആക്കി :)
സന്ദർശനത്തിനും അഭിpraaയത്തിനും നന്ദി കെട്ടോ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍...കു.ക.ഒ.കു.കെ യും കുക്കുവും കൂടി ഒരു തീരുമാനത്തിലെത്തൂ. ഞാനെന്തിനാ ചുമ്മാ നടുക്കു വീണു രണ്ടു ഭാഗത്തു നിന്നും അടി വാങ്ങുന്നെ. :)
നന്ദി കു.കെ

smitha adharsh...നന്ദി സ്മിത.:)
ചുമ്മാ വരച്ചു നോക്കൂന്നേ. അച്ഛനേം മോളേം അറിയിക്കണ്ടാ. നന്ന് എന്നു തോന്നിയാൽ പിന്നീട് കാണിക്കാലോ.

മാനസ said...

very nice!!!
congrats lekshmiii..........

ചിന്താശീലന്‍ said...

എന്റെയും :).Give this to Microsoft. They will find a new business oportunitty for MS Paint:)

Lichu........ said...

nannayirikkunnu.......ithrayum nannayi ms paintil varakkanakumo.........very nice

Lichu........ said...

i like it very much....

Sureshkumar Punjhayil said...

enteyum veedu... Nannayirikkunnu chechy. Ashamsakal...!

സോജന്‍ said...

ഒന്ന്നം പിറന്നാള്‍ ആശംസകള്‍ ..പടം വളരെ നന്നായിരികുന്നു.പെയിന്റ്ലാണ് ചെയ്തെതെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി

കുമാരന്‍ | kumaran said...

ഇത്രയും നന്നായി ചെയ്യാൻ പറ്റുമെന്നോ?? അഭിനന്ദനങ്ങൾ!!

പൊറാടത്ത് said...

ദൈവമേ.. ഈ കൊച്ച് കൈ വെച്ചാലെല്ലാം കൊളമാവുമല്ലോ..!! :)

(അസൂയ..അസൂയ.... അത് മാത്രം)

പൊറാടത്ത് said...

പറയാൻ വിട്ട് പോയി... വാർഷികാശംസകൾ..

മുക്കുറ്റി said...

kollaam

chechippennu said...

lachu (hope u don't mind) I had a friend named laskhmy we used ti call her lachu.

Nice pictures ....!
I am very much interested in drawing & paintind valya thettillathe pencil sketch cheyyum ennallathe neat aayi paint cheyyan areella?
If u know some online painting ( watercolor/ acrlic/oil painting . photoshop / illustrator ) links which can provide me some idea to use colors pls publish the link .

violet ennoru blog undu ...
asadhyamayi vaakkunna oru kutti . Im following that flog, just hopp the blog when u get free time ....

lakshmy said...

chechippennu ... "Lachu" I love that name. thank you for calling me Lachu. :)

ചിത്രങ്ങൾ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം :)

പെയിന്റിങ്ങിനെ കുറിച്ച് ഓൺലൈൻ ട്യൂട്ടോറിയത്സ് എന്തെങ്കിലും ഉള്ളതായി എന്റെ അറിവിൽ ഇല്ല. ചേച്ചിപ്പെണ്ണ് ചോദിച്ചതു കൊണ്ടു മാത്രം ഞാൻ ഒന്നു സെർച്ച് ചെയ്തു നോക്കി. ഫോട്ടോഷൊപ്പിനെ കുറിച്ചുള്ള ട്യൂട്ടോറിയൽ ആണ് പകരം കിട്ടിയത്. എന്തെങ്കിലും കിട്ടിയാൽ അറിയിക്കാം

വയലറ്റ് എന്ന ബ്ലോഗ് കണ്ടിരുന്നു. Got mesmerized!! Fantastic works, especially the pencil sketches. ആ ബ്ലോഗ് പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി

ചേച്ചിപ്പെണ്ണ് ചെയ്ത ചിത്രങ്ങളും വൈകാതെ കാണാനാവുമെന്നു പ്രതീക്ഷിക്കുന്നു :)

എന്‍.ബി.സുരേഷ് said...

wow