നാട്ടില്‍ ഇട്ടിട്ടു പോന്ന പെയിന്റിങ് എല്ലാം നശിച്ചു പോയി എന്ന് ഒരു ദിവസം ഒരു സ്വപ്നം. അതിനെ കുറിച്ചു വേവലാതിപ്പെട്ടപ്പോള്‍ വൈകാതെ വന്നു, ഇളയ ബ്രെദറിന്റെ മെയില്‍, ചിത്രങ്ങളുടെ ഫോട്ടോ സഹിതം. പക്ഷെ വീട് പെയിന്റിങ്ങിനിടക്ക് ഭദ്രമായി എവിടെയോ എടുത്തു വയ്ക്കപ്പെട്ട ചിത്രങ്ങള്‍ പിന്നീട് കുറെ നാള്‍ കഴിഞ്ഞു ഞാന്‍ ലീവിനു നാട്ടില്‍ ചെല്ലുമ്പോഴേക്കും അഴുക്കു പിടിച്ചും, വട്ടര്‍ കളര്‍ ചിത്രങ്ങള്‍ ചിതലരിക്കപ്പെട്ടും പോയിരുന്നു. ഈ പോസ്റ്റ് ചെയ്ത ചിത്രം അതിനാല്‍ തന്നെ പൂര്‍ണ്ണ രൂപത്തിലുള്ളത് എന്റെ കമ്പ്യൂട്ടറില്‍ മാത്രം. ചിത്രം മെയില്‍ ചെയ്യുമ്പോള്‍ തന്നെ ദ്രവിച്ചു തുടങ്ങിയ ചില ഭാഗങ്ങള്‍ എം.എസ് പെയിന്റില്‍ ടച്ച് ചെയ്യാന്‍ ശ്രമിച്ചതിന്റെ വൃത്തിക്കേടും ചിത്രത്തില്‍ കാണാം
Monday, 2 June 2008
painting in water colour
നാട്ടില്‍ ഇട്ടിട്ടു പോന്ന പെയിന്റിങ് എല്ലാം നശിച്ചു പോയി എന്ന് ഒരു ദിവസം ഒരു സ്വപ്നം. അതിനെ കുറിച്ചു വേവലാതിപ്പെട്ടപ്പോള്‍ വൈകാതെ വന്നു, ഇളയ ബ്രെദറിന്റെ മെയില്‍, ചിത്രങ്ങളുടെ ഫോട്ടോ സഹിതം. പക്ഷെ വീട് പെയിന്റിങ്ങിനിടക്ക് ഭദ്രമായി എവിടെയോ എടുത്തു വയ്ക്കപ്പെട്ട ചിത്രങ്ങള്‍ പിന്നീട് കുറെ നാള്‍ കഴിഞ്ഞു ഞാന്‍ ലീവിനു നാട്ടില്‍ ചെല്ലുമ്പോഴേക്കും അഴുക്കു പിടിച്ചും, വട്ടര്‍ കളര്‍ ചിത്രങ്ങള്‍ ചിതലരിക്കപ്പെട്ടും പോയിരുന്നു. ഈ പോസ്റ്റ് ചെയ്ത ചിത്രം അതിനാല്‍ തന്നെ പൂര്‍ണ്ണ രൂപത്തിലുള്ളത് എന്റെ കമ്പ്യൂട്ടറില്‍ മാത്രം. ചിത്രം മെയില്‍ ചെയ്യുമ്പോള്‍ തന്നെ ദ്രവിച്ചു തുടങ്ങിയ ചില ഭാഗങ്ങള്‍ എം.എസ് പെയിന്റില്‍ ടച്ച് ചെയ്യാന്‍ ശ്രമിച്ചതിന്റെ വൃത്തിക്കേടും ചിത്രത്തില്‍ കാണാം
Subscribe to:
Post Comments (Atom)
48 comments:
ദയവായി ഇതിന്റെ ഒറിജിനല്‍ പെയിന്റിങ്ങുമായി ഈ പെയിന്റിങ്ങിനെ താരതമ്യം ചെയ്യരുതേ. എന്നോട് ഈ പണി നിറുത്തിയേക്കാന്‍ നിങ്ങള്‍ പറഞ്ഞു എന്നു വരാം
ആനക്കു് ആനയുടെ വലിപ്പം അറിയില്ലാ എന്നു പറയില്ലേ...
ലക്ഷ്മീടെ കാര്യം അതു പോലെയാ..
എന്തു രസായിട്ടാ വരക്കണേന്നു അവനവനു് തന്നെ അറിയില്ല....
(അതോ ഇനി.. "വിനയ"പ്രസാദിന്റെ ചേച്ചിയോ മറ്റോ ആണോ?)
ഉഗ്രന്‍ വരയാണല്ലോ..!
നന്നായിട്ടുണ്ട് ട്ടാ
അതേയ് അമിതവിനയം ആപത്താ. ഇനീം വരയ്ക്കൂ കുറെ
good one
Oooops........അപ്പോള്‍ ഇതാണ് അല്ലേ പുതിയത് ഉണ്ട് എന്നൂ പറഞ്ഞത്...
ഉം...കൊള്ളാം.......
ഇനിയും പോരട്ടേ...
വര നന്നായിട്ടുണ്ട്, ലക്ഷ്മീ. അഭിനന്ദനങ്ങള്‍!
പെയിന്റിനു പകരം ടച്ചിങ്ങിനു ഫോട്ടോഷോപ്പോ മറ്റോ ഉപയോഗിച്ചു കൂടേ?
ഇനിയും വരയ്ക്കൂ... പോസ്റ്റിടൂ...
:)
ഓ.ടോ.
Sands | കരിങ്കല്ല് said...
“അതോ ഇനി.. "വിനയ"പ്രസാദിന്റെ ചേച്ചിയോ മറ്റോ ആണോ?”
സന്ദീപിനിരിയ്ക്കട്ടെ ഒരു പോയന്റ്... :)
കുറ്റം പറയാന്‍ ഒന്നും ഇല്ല്യ ലക്ഷ്മീ കുട്ടിയേ ...അസ്സലായിരിക്കുന്നു.....
അപ്പൊ ആരും compare ചെയ്തില്ല. എല്ലാവര്‍ക്കും ഒത്തിരി നന്ദി.
(അതോ ഇനി.. "വിനയ"പ്രസാദിന്റെ ചേച്ചിയോ മറ്റോ ആണോ?)
ചെക്കാ. മൂക്കിടിച്ച് പപ്പടം പൊടിക്കും പോലെ പൊടിക്കും. പറഞ്ഞേക്കാം:)
വരയ്ക്കാനുള്ള കഴിവു് ചിതലരിക്കാതിരിക്കട്ടെ. ഇനിയും വരയ്കൂ. പോസ്റ്റു ചെയ്യൂ.:)
ചിത്രങ്ങളുടെ കൂടെ ഒരു ചെറിയ തലകെട്ടും കൂടി ഉണ്ടായിരുന്നെന്കില്‍ !
;) നന്നായിട്ടുണ്ട്
ലക്ഷ്മീ,
സംഗതി കൊള്ളാം!
nice one lakshmi...
കൊള്ളാം ലക്ഷമി സൂപ്പറായിട്ടുണ്ട്
".ങി..ങി..ഹി...ഹിഹീീ ..ഒരെണ്‍ണ്മം നിക് തരൊ?"[ വിഷമിക്കണ്ടാ ഒരു ഫലിതം പറയാന്‍ ശ്രമിചതാണു.]
വേണുസര്‍..കഴിവ് ചിതലരിപ്പിക്കാതെ നോക്കുന്നുണ്ട്. അഭിപ്രായത്തിനു നന്ദി കെട്ടോ.
സന്ദീപ്, റഫീക്, തണല്‍, ആഗ്നേയ,അനൂപ് ...നന്ദി
നിഗൂഡഭൂമി...ഹ ഹ. ഷ്ടായീച്ചാല്‍ ട്ത്തോളൂട്ടോ
ലക്ഷ്മി,എംസ് പെയിന്റങ്ങുന്നിന്റെ ടച്ചിംഗമങ്ങൊഴിവാക്കാമായിരുന്നു.അല്ല സാരമില്ല,പായല്‍ പിടിച്ച പോലെ തോന്നും,ആര്‍ക്കിയണ്ണന്മാര്‍ കണ്ടാല്‍ വിട്ടുകളയില്ല.അപ്പ ലോ ആ 16008ണ്ണന്റെ പടമെപ്പോ വരും ?
പെയിന്റ് പോയ ഭാഗങ്ങള്‍ ഈ അണ്ണാറക്കണ്ണന്‍ തന്നാലായ പോലൊന്നു ടച്ചി നോക്കീതാ. അതിപ്പൊ എലി കരണ്ട പോലെ ആയി അല്ലേ?
16008ണ്ണന്റെ പടമാണല്ലൊ ആദ്യം പോസ്റ്റിയെ. ആര്‍ക്കിയണ്ണന്മാര്‍ക്കു കൊടുക്കാനുള്ളതിന്റെ തൊട്ടു താഴെ തന്നെ കക്ഷി ഇപ്പോഴും ഒണ്ടല്ലോ
അതു ശരി....
വിനയപ്രസാദിന്റെ അല്ല.. മൈക്ക്-ടൈസന്റെ ചേച്ചിയാണല്ലേ..
അതോ മുഹമ്മദലിക്കു് മൈക്ക്-ടൈസനിലുണ്ടായ മകളോ...
എന്തായാലും കൂടുതല്‍ പറഞ്ഞ് എന്റെ മൂക്കിന്റെ ഭംഗി കളയുന്നില്ല.. ;)
കരിങ്കല്ല്.
പിന്നേ... ഇവിടെയുള്ളവര്‍ ബാക്കി വെച്ചാലല്ലേ... എന്നെ കിട്ടുള്ളൂ.... :)
ലക്ഷ്മി കൊള്ളാട്ടോ, നല്ല പെയിന്റിങ്ങ്...വേഗം ഇനിയുള്ളതും കൂടി എടുത്ത് പോസ്റ്റിക്കേ...
very nice
പെയിണ്റ്റിങ്ങിന്‍റെ ടെക്നിക്കലിറ്റി ഒന്നും അറിയില്ലാ ത്തതുകൊണ്ട് ഒന്നേ പറയാനാവൂ, കാണാനൊരുചേലുണ്ട്. ഇനിയും വരയ്ക്കുക. (ഒ.ടൊ. ബോക്സിങ്ങില്‍ താല്‍പ്പര്യമുള്ള ചിത്രകാരനേയോ ചിത്രകാരിയേയോ കുറിച്ച് ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ വായിച്ചിട്ടോ ഇല്ല. അതും ഒരു മലയാളി കയ്യടക്കുമോ? കാത്തിരുന്ന് കാണാം)
'അതോ മുഹമ്മദലിക്കു് മൈക്ക്-ടൈസനിലുണ്ടായ മകളോ...'
ഞാന്‍ അയ്യപ്പസ്വാമി അല്ലേ.....ഒരു വെറും മാളികപ്പുറം.:)
സാന്റ്സ്, ഹരീഷ്, ശെഫി, ജിതേന്ദ്രകുമാര്‍...നന്ദി.
ബോക്സിങ് ചെയ്തു കാലു ഒടിഞ്ഞു. ചിലപ്പൊ നാട്ടില്‍ പോകേണ്ടി വരും [ശ്ശോ, ജിതേന്ദ്രന്റെ ഒരൂ കരിംകണ്ണേ!!!!]
നല്ല വര. എവിടെ അടുത്ത ചിത്രം?
ആദ്യമാണിവിടെ...അത്ഭുതം തോന്നി ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍, ഇപ്പോഴും തുടരാന്‍ കഴിയില്ലേ? വളരെ നന്നായിരിക്കുന്നു.
ശ്രീലാല്‍..നന്ദി
ഷാരു...ജോലിത്തിരക്കിനിടക്ക് ഒരുപാടൊന്നും ചെയ്യാന്‍ സമയം കിട്ടാറില്ലെകിലും ഇപ്പോഴും തുടരുന്നുണ്ട് ഷാരു. പഴയതെല്ലാം ആദ്യം പോസ്റ്റിയെന്നേ ഉള്ളു. ചെയ്തവയുടെ മുഴുവന്‍ കളക്ഷന്‍ പല കാരണത്താല്‍ കയ്യിലില്ല. ഉള്ളവ ഇടക്കിടെയായി പോസ്റ്റ് ചെയ്യാം. പുതിയവ ചെയ്യാന്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുന്നുമുണ്ട്
നോക്കൂ..,
വളരെ നാന്നയിട്ടുണ്ടു
എങ്കിലും
ലക്ഷിമിക്കു നോക്കി വരക്കെണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല,
സങ്കല്‍പ്പങ്ങള്‍ പകര്‍ത്തെണ്ട നേരം അതിക്രമിച്ചിരികുന്നു.
--കല
ഞാന്‍ ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, തെറ്റിദ്ധരിക്കരുത്.
ചിത്രം ആദ്യം പോസ്റ്റില്‍ കണ്ടപ്പോള്‍ ഒറിജനല്‍ പെയിന്റിങ്ങാണെന്നു കരുതി. താന്‍ തന്നെ വാട്ടര്‍ കളറില്‍ ചെയ്തതാണെന്ന് പറഞ്ഞപ്പോ അത്ഭുതവും. ചിത്രം ക്ലിക് ചെയ്തു സൂക്ഷിച്ചു നോക്കി. സ്കാന്‍ ചെയ്തതായതുകൊണ്ട് സൂക്ഷമവിശകലനം പറ്റിയില്ല. കുറച്ചു അവ്യക്തം ആണ് ചിത്രം
സംശയം ഇതാണ് :- ഇത് താങ്കള്‍ വാട്ടര്‍കളര്‍ മീഡിയത്തില്‍ ചെയ്ത വര്‍ക്ക് ആണോ? വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വാട്ടര്‍കളര്‍ വര്‍ക്കിന്റെ ശൈലിയല്ല ചിത്രത്തിന് കാണുന്നത്.പ്രത്യേകിച്ച് ബാഗ്രൌണ്ട്, താഴെ പാറയുടെ ഷെയ്ഡും, വെള്ളവും. വൈറ്റ് കളറിന് വാട്ടര്‍കളര്‍ മീഡിയത്തില്‍ പേപ്പര്‍വൈറ്റ് ആണല്ലോ ഉപയോഗിക്കുക. ഇവിടെ അതല്ല എന്നു തോന്നി. പിന്നെ ക്യാരക്റ്ററിന്റെ ഷെയ്ഡ്സ്. അതിലും വാട്ടര്‍ കളര്‍ ട്രീറ്റ്മെന്റ് അല്ല തോന്നിയത്. (ഈ പെയിന്റിങ്ങിന്റെ വലിപ്പം എത്രയാണ്?) വലിയൊരു ക്യാന്‍ വാസില്‍ വാട്ടര്‍കളര്‍ മീഡിയത്തില്‍ ഇങ്ങിനെയൊന്നു ചെയ്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത്.
വിശദമായ മറുപടി കമന്റ് പ്രതീക്ഷിക്കുന്ന്നു.
(താങ്കള്‍ ബി.എഫ്.എ ആണൊ?)
നന്ദകുമാറിറ്റെ ചോദ്യം അല്‍പ്പം വേദൈപ്പിച്ചു. സ്വന്ഥം കുഞ്ഞിന്റെ മാതൃത്വം ചോദ്യം ചെയ്ത പോലെ. മറുപടി ഞാ മറ്റൊരു പോസ്റ്റായി ചേര്‍ക്കുന്നു. ഒരു മുന്‍ തീയതി ഇട്ട്. കാരണം അത് അഗ്രഗേറ്റര്‍ റീഡ് ചെയ്യണമെന്ന് എനിക്കാഗ്രഹമില്ല. ശ്രദ്ദിക്കുമല്ല്ലൊ.
കല പറഞ്ഞതിനോടു യൊജിക്കുന്നു.സ്വയം വരക്കു...സമയം അതിക്രമിചിരിക്കുന്നു...
ലക്ഷ്മിയുടെ മേല്‍വിലാസം വേണമല്ലോ,സുപ്രീം കോടതിയിലൊരു എസ്.എല്‍.പി. ഫയല്‍ ചെയ്യാനാ. കളറ് പറഞ്ഞു കളിയാക്കുന്ന കേസില്‍ ജാമ്യം കിട്ടില്ല, കട്ടായം. (കരിംങ്കണ്ണ് എന്നു പറഞ്ഞതുകൊണ്ടാ കേസിലൊതുക്കുന്നത്, വെള്ളാരം കണ്ണ് അല്ലെങ്കില്‍ പൂച്ചക്കണ്ണ് എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ നേരിട്ട് അങ്ങ് വന്നേനെ.... )പിന്നെ നാട്ടില്‍ പോയിട്ട് രക്ഷപ്പെടാമെന്നു കരുതണ്ടാ. അടുത്ത മൂന്നാഴ്ച്ച ഞാനും അവിടെയുണ്ടാകും. അതുവരെ കയ്യും കാലും ഒടിയാതെ സൂക്ഷിച്ചേക്കണേ.
എന്റെ അഡ്രസ്സ്..മഞ്ഞ പെയിന്റ് വീട്, നിയര്‍ റ്റു തോട്, പെരുവഴി പി ഒ. എന്തേ മതിയോ?
അയ്യെടാ. എന്റെ ബോക്സിങ്ങിനെ കണ്ണ് വച്ച് എന്റെ കാലൊടിച്ചതും പോരാ, ഇനി കേസും ഫയല്‍ ചെയ്യും ന്നോ? കരിംകണ്ണ് വച്ച് കാലൊടിച്ചതിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ വകുപ്പു വല്ലതുമുണ്ടോന്ന്നു ഞാനുമൊന്നു നോക്കട്ടെ
ലക്ഷ്മിയൂടെ പെയിന്റിങ്ങുകൾ നന്നായിരിക്കുന്നു.കല ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ആ ജീവിതത്തിന് വര്‍ണ്ണാവും, വര്‍ണ്ണ വിന്യാസങ്ങളുമുണ്ടാകുന്നത്. കലാകാരന്‍റെ അല്ലെങ്കില്‍കലാകാരിയുടെമനസ്സ് ഒരു പക്ഷേ കലുഷിതമായിരിക്കാമെങ്കിലും ആ ജീവിതം ഒരു കാലഘട്ടഥ്തെ ധന്യമാക്കുന്നു, അവരുടെ സൃഷ്ടികള്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നു... അതുതന്നെയാണ് ഈ ജീവിതം കൊണ്ട് ഈ നല്ല്ല ഭൂമിക്കു ചാര്‍ത്തുവാന്‍ കഴിയുന്ന സുവര്‍ണ്ണ മുദ്രയും...
ആശംസകള്‍
ജയകൃഷ്ണന്‍ കാവാലം
അഡ്രസ് അറിയാഞ്ഞതിനാല്‍ ഞാന്‍ ഇവിടെ എത്താന്‍വല്ലാതെ ബുദ്ധിമുട്ടി. (തൊഴുത്തൊക്കെ ചുറ്റിത്തിരിഞ്ഞ്.... എന്നാലും ഗൂഗിളിണ്റ്റെ ഹെല്‍പ് ഇല്ലാതെ ഇങ്ങെത്തി. ) ഇനിയിപ്പോള്‍അഡ്രസ് കിട്ടിയല്ലോ. കണ്ടുപിടിക്കാന്‍ എളുപ്പം. മഞ്ഞപെയിണ്ട് വീട് - (യെല്ലോ യെല്ലോ ഡര്‍ട്ടി.... ടി.വിയിലെ അഡ്. )നിയര്‍ തോട് - ഇവിടെ കാറ്റിനു സുഗന്ധം... തോട്ടില്‍ ലോറി സര്‍വീസ്‌ഉണ്ടോ. അതോ മണലും വറ്റിയ തോടാണോ?പിന്നെ കാലു ശരിയായിട്ടെ കേസ് കൊടുക്കുന്നുള്ളു. കോടതിയിലോട്ട്‌വരേണ്ടതല്ലേ. അതിനിടയിലൊരു കാരണവരെ കണ്ടുമുട്ടി. കരിങ്കണ്ണില്‍ പി.എച്ച്.ഡി. നേടിയ വിദ്വാന്‍. അതില്‍ ആനന്ദിക്കുന്നവനും. ഉഗ്രന്‍.. മുഞ്ഞ വന്ന് സ്ഥിരമായി കൃഷി നശിക്കാറുള്ള ഒരു കര്‍ഷകന്‍ ഒരു കരിങ്കണ്ണനെ തിരഞ്ഞുപിടിച്ചു മുഞ്ഞ പിടിച്ച് കുട്ടിച്ചോറായി കിടക്കുന്നതണ്റ്റെ പാടത്തെത്തി. എല്ലാരും മനസില്‍ പറഞ്ഞു. മുഞ്ഞയുടെ കാര്യം കട്ടപോഹ. പക്ഷെ പാടത്തേക്കു നോക്കി കരിങ്കണ്ണന്‍ മൊഴിഞ്ഞതിങ്ങിനെ. ഇത്ര മുഞ്ഞക്കിടയിലും അങ്ങിങ്ങു കതിരു ചാടി നിക്കുന്നതു കണാന്‍ എന്തൊരുചേല്!! ബാക്കി സസ്പെന്‍സ്.. (ഒ.ടോ. കളിപറയുന്നെന്നു കരുതിയാണ് ഈ കമെണ്റ്റ്സ്. സത്യമായും കാല് പ്ളാസ്റ്ററിലാണെങ്കില്‍പറഞ്ഞതെല്ലാം പിന്‍വലിച്ചിരിക്കുന്നു. `എണ്റ്റെ ഒരു സൈക്കോളജി പറയുന്നത് കാലൊന്നു ഉളുക്കിയിട്ടു പോലുമില്ലെന്നാ. )
ഹ ഹ.knee twisted. മസില്‍ പ്രോബ്ലമോ ലിഗമെന്റ് ടിയറോ കാര്‍ട്ടിലേജ് ടിയറോ ആകാം. മസ്സില്‍ സ്പ്രെയിന്‍ ആണെങ്കില്‍ പ്രശ്നമൊന്നുമില്ല, റെസ്റ്റ് മതി. പക്ഷെ എനിക്കുറപ്പാണ് ലിഗമെന്റിനോ കാര്‍ട്ടിലേജിനോ പ്രശ്നമുണ്ടെന്ന്. ആണെങ്കില്‍ നാട്ടില്‍ പോകും
കൊള്ളാം
ഏയ്, അതു വെറും പേശി വലിവു ആയിരിക്കും. (ക്രാമ്പ്) പിന്നെ 'ലിഗമെന്‍റിനോ', 'കാര്‍ട്ടിലേജിനോ', എന്തെങ്കിലുംപ്രശ്നമുണ്ടെങ്കില്‍ ലക്ഷ്മി എന്തിനാ വറീഡ് ആകുന്നത്. അവരുടെ കാര്യം അവരു നോക്കട്ടെ. അറിയാഞ്ഞിട്ട് ചോദിക്കുവാ, ലക്ഷ്മി ലീവെടുത്ത് നാട്ടില്‍ പോയാല്‍ അവരുടെ പ്രശ്നം തീരുമോ?
(പിന്നെ ചികിത്സയുണ്ട്, എന്‍റെ കഴിഞ്ഞ പോസ്റ്റില്‍വിശദമായി കൊടുത്തിട്ടുണ്ട്. ഒന്നു ട്രൈ ചെയ്തു നോക്കുന്നോ. "ആധുനിക വൈദ്യം"}
'(പിന്നെ ചികിത്സയുണ്ട്, എന്‍റെ കഴിഞ്ഞ പോസ്റ്റില്‍വിശദമായി കൊടുത്തിട്ടുണ്ട്. ഒന്നു ട്രൈ ചെയ്തു നോക്കുന്നോ. "ആധുനിക വൈദ്യം"}'
എന്നെ ഒരു വഴിക്കാക്കീട്ടേ അടങ്ങു എന്നാണല്ലേ. രണ്ടു ദിവസം കൂടി വെയ്റ്റ് ചെയ്യൂ. എന്നിട്ടു പറയാം ഞാന്‍ കരിങ്കണ്ണിന്റെ ശക്തി:)
"എന്നെ ഒരു വഴിക്കാക്കീട്ടേ അടങ്ങു എന്നാണല്ലേ." ലക്ഷ്മി ആള്‍റെഡി ഒരു വഴിയിലാണല്ലോ;അഡ്രസില്‍ എതോ ഒരു വഴിയാണല്ലോ "പി. ഒാ. " എഴുതിയിരുന്നത്?? ങും.. ഒാറ്‍മ്മ വരുന്നില്ല.
രണ്ടു ദിവസം കഴിഞ്ഞാല്‍ എന്നെ ഇവിടെ തപ്പിയാല്‍ കിട്ടില്ല. `ചിക്കന്‍ ഗുനിയാസ് ഒാണ്‍ കണ്‍ട്രി'യിലൊന്നു കറങ്ങാന്‍ പോകുകയാ. രണ്ടാഴ്ച്ചക്ക്.
(ഗൌരവം)
തിരിച്ചു വരുമ്പോഴേക്കും ലക്ഷ്മിയുടെ കാലിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ബൂലോകത്ത് ഒരുപി.ടി. ഉഷയെപ്പോലെ ഒാടി നടക്കുന്നതിനുമായി ഞാന്‍ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.
''തിരിച്ചു വരുമ്പോഴേക്കും ലക്ഷ്മിയുടെ കാലിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ബൂലോകത്ത് ഒരുപി.ടി. ഉഷയെപ്പോലെ ഒാടി നടക്കുന്നതിനുമായി ഞാന്‍ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.''
ഓട്ടം സുഗമമല്ല. അപ്പിടി ഹര്‍ഡിത്സാ:(
വാട്ടര്‍ കളറില്‍ ഇത്ര ഡീറ്റെയില്‍ഡ് ആയി വരച്ചത് അത്ഭുതമായിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. ഇനിയും വരയ്ക്കൂ.
this painting is very good!!!
it is not good to compare any painting with any one else.
but u have a unique style.
if u can get opertunity to learn then it would be great!!
enikku malayaalathil type cheyyanamennundu but i dont know how to do!!
if u have time visit mine also!!
http://www.iamnishad.blogspot.com/
nannaayittundu........ pandennooo marannu vazhiyil kalanjathaanu njaan ee painting enna kala!!! ipo orkkumbo vishamam thonunnu...... :)
nyways ur drawings are so beautiful..... keep going :)
ലക്ഷ്മിക്കുട്ടീ.......
ഈ പണിയും അറിയാമല്ലേ?
അങ്കിളിന്റെ ഒരു പടം വരച്ചുതരാമോ.......
സ്നേഹത്തോടെ
ജെ പി അങ്കിള്‍ - തൃശ്ശിവപേരൂര്‍
നമിച്ചിരിക്കുന്നു.
Post a Comment